ഗവ. യു പി സ്ക്കൂൾ, കീച്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .
| ഗവ. യു പി സ്ക്കൂൾ, കീച്ചേരി | |
|---|---|
| വിലാസം | |
കീച്ചേരി കുലയറ്റിക്കര പി.ഒ. , 682317 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0484 2746818 |
| ഇമെയിൽ | keecherygups.2010@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26439 (സമേതം) |
| യുഡൈസ് കോഡ് | 32081302101 |
| വിക്കിഡാറ്റ | Q99507937 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽസി പി പി |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം ചന്ദ്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെൽബി |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 26439SARANYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു.
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
പിന്നീട് കൊച്ചി സർക്കാരിന്റെ അധീനതയിൽ ആയ വിദ്യാലയം 1951 സെപ്റ്റംബറിന് ശേഷം ജി പി എസ് കീച്ചേരി എന്നറിയപ്പെട്ടു.പിന്നീട് ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ രീതി സ്വീകരിച്ച സ്കൂൾ 1958 മെയില് ജൂനിയർ ബേസിക് സ്കൂൾ കീച്ചേരി എന്നറിയപ്പെട്ടു.വള്ളികുന്നത് നാരായണ മേനോൻ,രാമൻ മേനോൻ ,എൻ ഭാസ്കര കുറിപ്പ്(എ ഇ ഓ) ,എൻ . കെ ചാക്കോ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചവരാണ്.ഇവരുടെ എല്ലാം നിരന്തര ശ്രമഫലമായി 1980 ൽ ഈ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ
->കമ്പ്യൂട്ടർ റൂം
->ലൈബ്രറി
->ശാസ്ത്ര ലാബ്
->ഗണിതശാസ്‌ത്ര ലാബ്
->സയൻസ് പാർക്ക്
->സ്മാർട്ട് ക്ലാസ് റൂം
->റീഡിങ് റൂം
->സൗരോർജ്ജപാനൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
|---|---|---|---|
| 1 | വി.കെ നാരായണ മേനോൻ | 1925 | 1938 |
| 2 | പി ശങ്കരപ്പണിക്കർ | 1938 | 1941 |
| 3 | സി എൻ രാമൻ മേനോൻ | 1941 | 1943 |
| 4 | വി കെ നാരായണ മേനോൻ | 1947 | 1948 |
| 5 | പി പി ജോൺ | 1948 | 1952 |
| 6 | കെ കൊച്ചുണ്ണി മേനോൻ | 1952 | 1953 |
| 7 | വി കെ നാരായണ മേനോൻ | 1953 | 1955 |
| 8 | വി രാമൻ മേനോൻ | 1955 | 1964 |
| 9 | സി സ് ഗോപാലപിള്ള | 1964 | 1973 |
| 10 | എൻ കെ ചാക്കോ | 1973 | 1980 |
| 11 | കെ എം ഗോപാലൻ | 1980 | 1981 |
| 12 | കെ ജെ എബ്രഹാം | 1981 | 1983 |
| 13 | പി കെ പരമേശ്വരൻ | 1983 | 1985 |
| 14 | കെ കെ ഓഞ്ചി | 1985 | 1988 |
| 15 | ഇ എൻ സരോജിനി | 1988 | 1990 |
| 16 | എം പി എസ് തങ്ങൾ | 1990 | 1994 |
| 17 | കെ കെ നബീസ | 1994 | 1995 |
| 18 | വി വി തങ്കമ്മ | 1995 | 1995 |
| 19 | വി കെ ലീല | 1995 | 1996 |
| 20 | എസ് എ സുമതി | 1996 | 1997 |
| 21 | വി എസ് ശാന്തമ്മ | 1997 | 1998 |
| 22 | പി എം സാറാമ്മ | 1998 | 1999 |
| 23 | എ വി അന്നമ്മ | 1999 | 2003 |
| 24 | വി കെ രാമചന്ദ്രൻ | 2003 | 2004 |
| 25 | ടി എ കുഞ്ഞൻ | 2004 | 2006 |
| 26 | പി കെ സോമൻ | 2006 | 2014 |
| 27 | പി ആർ ബാബുരാജൻ | 2014 | 2015 |
| 28 | ആൽസി പീറ്റർ | 2015 | 2016 |
| 29 | ഇ എ വിജയൻ | 2016 | 2017 |
| 30 | മിനി ജോർജ് പി | 2017 | 2019 |
| 31 | എൽസി പി പി | 2019 | - |
അംഗീകാരങ്ങൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
>എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം സ്കൂൾ സ്ഥിതി ചെയുന്നു
>കാഞ്ഞിരമറ്റം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
>എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:9.83800,76.41331|zoom=18}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26439
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ