ജി എം എൽ പി എസ് കാരക്കുന്ന്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എം എൽ പി എസ് കാരക്കുന്ന് | |
|---|---|
| വിലാസം | |
കാരക്കുന്ന് കാരക്കുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpskarakunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18517 (സമേതം) |
| യുഡൈസ് കോഡ് | 32050601101 |
| വിക്കിഡാറ്റ | Q64567744 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | പ്രൈമറി 223,പ്രീ പ്രൈമറി-105 |
| അദ്ധ്യാപകർ | 10ടീച്ചേഴ്സ് 1 പി .ടി .സി .എം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സലകുമാരി കെ എം |
| പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീന |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 18517 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കാരക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം .ൽ പി കാരക്കുന്ന് സ്ക്കൂൾ .1924 ൽ ആണ് ഈ സ്ക്കൂൾ ആരംഭിച്ച.ത്തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.
പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ൽ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്.
1940-ൽ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-ൽ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
1979-ൽ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ൽ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ് മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ് മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.ഈ നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്‌തി യാണ് ഷെയിക്ക് മുഹമ്മദ് കാരക്കുന്ന് .അദ്ദേഹം ഒരു ഇസ്‌ലാമിക് പ്രാസങ്ങിഗക നും 80 ഓളം ബുക്കുകൾ എഴുതിട്ടുള്ള ഒരു എഴുത്തുകാരനും കൂടി ആണു .
നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
എച്ച്.എം റിട്ടയേഡ് അധ്യാപകർ
- മാധവൻ മാസ്റ്റർ - 2004
- ശാന്തകുമാരി - 2004-2006
- പൊന്നമ്മ - 2009 - 2009
- മോഹൻ ദാസ് - 2009 - 2010
- പ്രഭാവതി - 2010 - 2018
- മുഹമ്മദാലി - 2018-2021 സ്ഥലമാറ്റം
- വത്സലകുമാരി - തുടരുന്നു
ഭൗതികസൗകര്യങ്ങൾ
മേൽക്കൂര കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറികൾ - 3
ഓടിട്ടത് - 6
പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ
വിദ്യാരംഗം സയൻസ്-ഗണിതം
വഴികാട്ടി
{{#multimaps: 11.171799587616796, 76.13111633863184 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18517
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ