സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ

11:53, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37325 (സംവാദം | സംഭാവനകൾ) (ശീർഷകം കടുപ്പിച്ചു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

സി.എം.എസ്.എൽ.പി.എസ്.ഓതറ എന്ന ഈ

വിദ്യാലയം പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള പുല്ലാട് സബ്ജില്ലയുടെ പരിധിയിൽ പ്രവർത്തിക്കുന്നു.

സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ
വിലാസം
ഓതറ

കുന്നത്തുങ്കര. പി. ഒ. പി.ഒ.
,
689546
സ്ഥാപിതം01 - 09 - 1894
വിവരങ്ങൾ
ഫോൺ0469 2657088
ഇമെയിൽcmslpsothera1894@gmail.com
കോഡുകൾ
സ്കൂൾ കോഡ്37325 (സമേതം)
യുഡൈസ് കോഡ്32120600124
വിക്കിഡാറ്റQ87593725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുഞ്ഞുമോൾ. കെ.. എം.
പി.ടി.എ. പ്രസിഡണ്ട്സതീഷ്. കെ. കെ.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു. സതീഷ്
അവസാനം തിരുത്തിയത്
20-01-202237325


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


*ചരിത്രം**

   ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.

             പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

            ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

           എ. എഫ്.പെയനർ സായിപ്പിന്റെയും നാട്ടുകാരനായ ശ്രീ.എബ്രഹാം ,റവ.റ്റി. കെ.നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിച്ചു.

           1910- ൽ രണ്ടാം ക്ലാസ്സ് വരെയും 1935 ൽ മൂന്നാം ക്ലാസ് വരെയും പിന്നീട് 4,5 എന്നീ ക്ലാസ്സുകളും ആരംഭിച്ചു. ലോവർ പ്രൈമറി നാലാം ക്ലാസ്സ് വരെ ആക്കിയപ്പോൾ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി.1935-  ൽ 100 അടി നീളത്തിൽ സ്‌കൂൾ കെട്ടിടം വിപുലമാക്കി.പരേതനായ ശ്രീ.പി.സി.ചാണ്ടി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പി.പി.ഉമ്മൻ ,എം.പി.ബെഞ്ചമിൻ ,പി.സി.ജോണ് തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്.

             കിഴക്കൻ ഓതറ ,മമ്മൂട്,വടികുളം,മയിലാടുംപാറ തുടങ്ങിയ പ്രദേശത്തു നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വിദ്യാഭ്യാസം സിദ്ധിച്ചു നല്ല നിലയിൽ ഉയർന്നു വരുന്നതിന് ഈ വിദ്യാലയം കാരണമായി.

               കാലഘട്ടം പിന്നിട്ടപ്പോൾ പിന്നോക്കം പോയെങ്കിലും നൂറ്റിയിരുപത്തിയെട്ടാം വയസ്സിലെത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്...

ഭൗതിക സാഹചര്യം

   

  *   ചുറ്റുമതിൽ

  *   കളിസ്ഥലം

  *   കുട്ടികളുടെ പാർക്ക്

  *   ക്ലാസ് മുറികൾ

  *   ഓഫീസ് മുറി

  *  സ്റ്റാഫ് മുറി

  *  വിശ്രമമുറി

  *കമ്പ്യൂട്ടർ റൂം

  *ലൈബ്രറി

  * ഡൈനിങ്ങ് ഹാൾ

  * അസംബ്ലി ഹാൾ

  * കുടിവെള്ള വിതരണം

  *  മാലിന്യ സംസ്കരണം

  *  ടോയ്ലറ്റ്

  *  ജൈവ പച്ചക്കറിത്തോട്ടം

  *  പൂന്തോട്ടം ,ഔഷധത്തോട്ടം

  *  കിണർ,അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.355768,76.62901 | zoom=18}} -