ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ | |
---|---|
വിലാസം | |
കിടങ്ങന്നൂർ GOVERNMENT LPS KIDANGANNUR , നാൽക്കാലിക്കൽ പി.ഒ. , 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpskdr37403@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37403 (സമേതം) |
യുഡൈസ് കോഡ് | 32120200501 |
വിക്കിഡാറ്റ | Q87593842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജമോൾ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശോഭ സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ സുഭാഷ് |
അവസാനം തിരുത്തിയത് | |
20-01-2022 | MAYALUMON37403 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. 1917 ൽ 5,6 ക്ലാസുകൾ അനുവദിക്കപ്പെടുകയും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം അത് ഇല്ലാതാവുകയും ചെയ്തു. വി.പി സ്കൂൾ കിടങ്ങന്നൂർ എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ സ്കൂൾ 1943 ൽ എം പി സ്കൂൾ എന്നറിയപ്പെട്ടു. 1970 ൽ ഒരു പുതിയ കെട്ടിടം അനുവദിക്കപ്പെട്ടു. പിറ്റിഎ യും നാട്ടുകാരും സർക്കാരും ചേർന്ന് അത് പൂർത്തീകരിച്ചു. 1990 ൽ പഴയ ഓലമേഞ്ഞ കെട്ടിടം ഓടാക്കി മാറ്റി. 2005 ൽ ആ കെട്ടിടം ആറന്മുള ഗ്രാമപഞ്ചായത്ത് പുതുക്കി പണിതു. ആദ്യകാലം മുതൽ തന്നെ ഇതൊരു mixed സ്കൂൾ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച ഗ്രാൻഡുകൾ വിദ്യാലയത്തിന്റെ നാനാമുഖമായ വികസനത്തിന് ആക്കം കൂട്ടി. 2005 ൽ കെട്ടിടം പുതുക്കിപണിതും കിണറിന്റെ ഇടിഞ്ഞുവീണ ഭാഗം മാറ്റി റിങ് ഇറക്കി ചുറ്റുമതിൽ നിർമിച്ചു ഭംഗിയാക്കിയതും പഞ്ചായത്താണ്. 2006-2007 വർഷം പണിഞ്ഞ സ്റ്റോർ കം കമ്പ്യൂട്ടർ മുറിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്. 2010-2011 ൽ എസ്.എസ്.എ സ്കൂൾ അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. അതിന്റെ ഫലമായി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ പുതുക്കി പണിതു. പെയിന്റിംഗ്, തറ ടൈൽ, എല്ലാ മുറികളിലും ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ സ്കൂളിന് കിട്ടി. ഭിത്തികളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കി. അതിനു നേതൃത്വം കൊടുത്ത എസ്.എസ്.എ ഉദ്യോഗസ്ഥരോട് പി.റ്റി.എ കടപ്പെട്ടിരിക്കുന്നു. 2018 ൽ പഞ്ചായത്ത് സഹായത്തോടെ പുതിയ അടുക്കള പണിതു. കൂടാതെ ധാരാളം ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.
മികവുകൾ
1. സ്മാർട്ട് ക്ലാസ് റൂമുകൾ
ശ്രീമതി വീണാ ജോർജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ സ്കൂളിന് അനുവദിച്ചുകിട്ടിയിരുന്നു. 2020 ഒക്ടോബർ 12 ന് സംസ്ഥാനം സമ്പൂർണ ഹൈടെക് സ്കൂൾ പ്രഘ്യാപനം നടത്തിയതിനോടൊപ്പം എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി എന്ന നേട്ടം കൈവരിക്കാൻ ഞങ്ങളുടെ സ്കൂളിനും സാധിച്ചു. എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസുകൾ പ്രയോജനപ്രദമായി വിനിയോഗിക്കുന്നു.
2. സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി മുതൽ 4 വരെയുള്ള കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. ചിത്രകഥകൾ, ചാർട്ടുകൾ, ഗുണപാഠ കഥകൾ, കവിതകൾ, ഗണിതകേളി പുസ്‌തകങ്ങൾ, കടം കഥകൾ, ആത്മകഥകൾ എന്നിവ ഞങ്ങളുടെ ലൈബ്രറി ശേഖരത്തിലുണ്ട്. എല്ലാ വെള്ളിയാഴ്ചയും ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായനക്കുറുപ്പ് ശേഖരിക്കുന്നു. വായനക്കായി പ്രത്യേകം വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
3. സ്കൂൾ കോമ്പൗണ്ട്
സ്കൂളിനോളം പഴക്കമുള്ള മാവുകളും ആല്മരങ്ങളും തണൽ വിരിക്കുന്ന മനോഹരമായ സ്കൂൾ കോമ്പൗണ്ട് ആരെയും ആകർഷിക്കുന്നതാണ്. 99 സെൻറ് സ്ഥലമുള്ളതിനാൽ കുട്ടികൾക്ക് യഥേഷ്ടം കളിക്കാനും ഓടി നടക്കാനും സാധിക്കുന്നു. പഠന-പഠ്യേതര പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശാന്ത സുന്ദരമായ അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.
അദ്ധ്യാപകർ
എല്ലാകാലത്തും മികവുറ്റ അധ്യാപകരാൽ സമ്പുഷ്ടമായിരുന്നു ഈ വിദ്യാലയം. ശ്രീമതി എസ് സുജാമോൾ പ്രധാന അധ്യാപികയായും ശ്രീമതിമാരായ ദീപ സി വാസു, സിനി രാജൻ തുടങ്ങിയ അധ്യാപികമാരും ഒരു താത്കാലിക അധ്യാപികയും നിലവിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി ഉണ്ട്.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്രിയ ദിനം, ശിശുദിനം, ചന്ദ്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37403
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ