സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര വടക്ക്
,
ചുനക്കര പി.ഒ.
,
690534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1959
വിവരങ്ങൾ
ഫോൺ0479 2379090
ഇമെയിൽnssups2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്36280 (സമേതം)
യുഡൈസ് കോഡ്32110700508
വിക്കിഡാറ്റQ87479020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ332
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.സി.രാജേശ്വരി
പി.ടി.എ. പ്രസിഡണ്ട്എം.ഷാനവാസ് ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
17-01-2022NITHYA G


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

25 ക്ലാസ് മുറികൾ

വിശാലമായ സ്കൂൾ മൈതാനം

ഹൈ-ടെക്ക് ക്ലാസ് മുറികൾ

കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം

ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ

ഭാഷാ ലൈബ്രറികൾ

ചിൽഡ്രൻസ് പാർക്ക്

ജൈവ വൈവിധ്യ ഉദ്യാനം. ലഘുചിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല.
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ് - സ്കൂളിലെ ഐ. ടി പഠനം  സുഗമമാക്കുന്നതിന്  ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ്‌ പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തി വരുന്നു.
  • ഫിലിം ക്ലബ്ബ് - ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നില്ല.
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ  നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു..
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. - സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു
  • പരിസ്ഥിതി ക്ലബ്ബ് - പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാലയം പ്രകൃതി സൗഹൃദമക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൈവ വൈവിധ്യ പാർക്ക്‌, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പേപ്പർ ക്യാരിബാഗ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.പി.ലക്ഷ്മിക്കുട്ടിയമ്മ

2.ജി.രാമകൃഷ്ണൻ ഉണ്ണിത്താൻ

3.പി.എൻ.പരമേശ്വരൻ പിള്ള

4.വി.രാമകൃഷ്ണ പിള്ള

5.ശിവശങ്കരപ്പിള്ള

6.വി.പങ്കജാക്ഷിയമ്മ

7.കെ.പങ്കജാക്ഷിയമ്മ

8.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ

9.കെ.ശശികല

10.പി.എസ്.ഗീതാ കുമാരി

11.കെ.സി.രാജേശ്വരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും പി. ആർ. ഒ ആയി വിരമിച്ച സുരേന്ദ്രൻ ചുനക്കര

2.പന്തളം എൻ. എസ്.എസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.ശ്രീനാഥ്

വഴികാട്ടി

{{#multimaps:9.2122375,76.5959433|zoom=18}}