അങ്ങാടിക്കൽ വില്ലേജിൽ നെടുമൺകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് നെടുമൺകാവ് .അനേക ദൂരം നടന്ന് പ്രൈമറി വിദ്യാഭാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി 1947 ൽ ഓവിൽ വീട്ടിലെ ശ്രീ കോരിത്ചാക്കോ അവറുകൾ ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം കുറിച്ചത്.നിലവിൽ ഇപ്പോൾ 16 കുട്ടികളാണ് പഠിക്കുന്നത്.2016 മുതലാണ് ഇവിടെ പ്രീപ്രൈമറി തുടങ്ങിയത് .

ഗവ.എൽ.പി.എസ്.നെടുമൺകാവ്
പ്രമാണം:.jpg
വിലാസം
അങ്ങാടിക്കൽ നോർത്ത്

അങ്ങാടിക്കൽ നോർത്ത് പി.ഒ,
പത്തനംതിട്ട
,
689648
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽglpsnedumoncavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ആർ എസ്
അവസാനം തിരുത്തിയത്
13-01-2022Rethi devi


പ്രോജക്ടുകൾ


ചരിത്രം


ഭൗതികസൗകര്യങ്ങൾ

മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങളുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത്‌ .രണ്ട് കെട്ടിടങ്ങളിലായിട്ടാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് കളിക്കാനുള്ള ഒരു കളിസ്ഥലം ഉണ്ട്.മനോഹരമായ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധ തരം ജല സസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്.പല തരത്തിലുള്ള സസ്യങ്ങളും മരങ്ങളും ഞങ്ങളുടെ സ്കൂൾ വളപ്പിലുണ്ട് .കൂടാതെ മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ശുചിമുറി സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പി .പത്മിനി ,നബീസത്ത് ബീവി ,തോമസ് മത്തായി ,സിൽവെർസ്റ്റർ ,ഷേർലി ജോൺ, ഓമന,ശാന്ത,എൽസി സാമുവേൽ ,വിഎം തങ്കമ്മ.

നേട്ടങ്ങൾ

എൽ എസ് എസ്‌ സ്കോളർഷിപ് 3 കുട്ടികൾക്ക് കിട്ടി.അതു പോലെ യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തല വിജയിയായി ഈ സ്കൂളിലെ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തിരുന്നു .വിവിധ ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‍ത്ര മേഖലയിൽ മികച്ച വിജയം കണ്ടെത്താൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക്‌ കഴിഞ്ഞു .വിവിധ കലാ മത്സരങ്ങളിലും ശാസ്‍ത്ര ,ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത് വിജയം നേടാൻ ഞങളുടെ കുട്ടികൾക്ക് കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജയൻ അങ്ങാടിക്കൽ-ഗായകൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.നെടുമൺകാവ്&oldid=1274746" എന്ന താളിൽനിന്ന് ശേഖരിച്ചത്