എ എം യു പി എസ് കുറ്റിത്തറമ്മൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
| എ എം യു പി എസ് കുറ്റിത്തറമ്മൽ | |
|---|---|
| വിലാസം | |
ഇരിങ്ങല്ലൂർ ഇരിങ്ങല്ലൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0494 2457588 |
| ഇമെയിൽ | amupskuttitharammal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19869 (സമേതം) |
| യുഡൈസ് കോഡ് | 32051300417 |
| വിക്കിഡാറ്റ | Q64563776 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 473 |
| പെൺകുട്ടികൾ | 464 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫക്രുദ്ദീൻ അഹമ്മദ് പി കെ |
| പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞീതു എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഷ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Amupskuttitharammal |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ . 34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
അധ്യാപകർ
സ്കൂളിൽ 35 അധ്യാപകരും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്ന് 5 കി.മി. അകലം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
{{#multimaps: 11°1'38.64"N, 75°59'40.31"E |zoom=18}}