എ. എസ്. ബി. എസ് മഞ്ഞളൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ. എസ്. ബി. എസ് മഞ്ഞളൂർ | |
|---|---|
| വിലാസം | |
മഞ്ഞളൂർ മഞ്ഞളൂർ പി.ഒ. , 678502 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1900 |
| വിവരങ്ങൾ | |
| ഫോൺ | 04922 234024 |
| ഇമെയിൽ | asbs.mannalur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21445 (സമേതം) |
| യുഡൈസ് കോഡ് | 32060600707 |
| വിക്കിഡാറ്റ | Q64689494 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തേങ്കുറുശ്ശിപഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 237 |
| പെൺകുട്ടികൾ | 218 |
| ആകെ വിദ്യാർത്ഥികൾ | 455 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഒ സുജാത |
| പി.ടി.എ. പ്രസിഡണ്ട് | ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 21445 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന് സ്ഥിരാംഗീകാരം ലഭിച്ചു.
1950-51 അദ്ധ്യയനവർഷത്തിൽ ആറാം ക്ലാസിനും തുടർന്നുള്ള വർഷങ്ങളിൽ 7 ,8 ക്ലാസുകൾക്കും താത്കാലികാംഗീകാരം കിട്ടിയതോടെ ഈ വിദ്യാലയം സീനിയർ ബേസിക് സ്കൂൾ ആയി.1961 ൽ യു.പി വിഭാഗത്തിന് സ്ഥിരാംഗീകാരം ലഭിച്ചു.അപ്പോഴേയ്ക്കും വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗമെന്നത് ഏഴാംതരം വരെയായി നിജപ്പെടുത്തിയിരുന്നു.1957 ൽ ശ്രീ കേശവൻ നായരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവനും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ എം കെ വിശ്വനാഥൻ നായർ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.
ആരംഭകാലത്ത് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയനുസരിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്.ഇതനുസരിച്ചു തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷിയിലും മറ്റ് കൈത്തൊഴിലുകളും കുട്ടികൾക്ക് പരിശീലനം നടത്തിയിരുന്നു.കാലം കടന്ന് പോകവേ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ഗ്രാമീണർ,തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചുതുടങ്ങി.അതോടെ ആയിരത്തോളം വിദ്യാർത്ഥികളും 28 അദ്ധ്യാപകരും എന്ന നിലയിലേക്ക് സ്ഥാപനം വളർന്നു.ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്.കുട്ടികളുടെ കലാകായിക സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കാൻ ഈ വിദ്യാലയം എന്നും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു നിലവിൽ ഈ വിദ്യാലയത്തിൽ 522 കുട്ടികളും 25 ജീവനക്കാരുമുണ്ട് കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 100 കുട്ടികളുമുണ്ട്.
ഈ വിദ്യാലയത്തിന്റെ മാനേജർ നിലവിൽ മുണ്ടൂർ വേലിക്കാട് മുത്തേടത്ത് ശ്രീ എം ജയരാജൻ അവർകളാകുന്നു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സംസ്കൃതം ക്ലബ്ബ് .
- ഉറുദു ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും23.3 കിലോമീറ്റർ NH544വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.669999391349972, 76.60630977716555| width=800px | zoom=18 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21445
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുഴൽമന്ദം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
