എൽ പി സ്കൂൾ, പുത്തൻകോട്ടയ്ക്കകം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36247 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമായ എൽ. പി സ്കൂൾ പുത്തൻ കോട്ടയ്ക്കകം ചെന്നിത്തല.

എൽ പി സ്കൂൾ, പുത്തൻകോട്ടയ്ക്കകം
വിലാസം
പുത്തൻകോട്ടയ്ക്കകം

ചെന്നിത്തല പി.ഒ.
,
690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഇമെയിൽmtlps2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്36247 (സമേതം)
യുഡൈസ് കോഡ്32110700103
വിക്കിഡാറ്റQ87478939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി തോമസ്
പി.ടി.എ. പ്രസിഡണ്ട്അഞ്ജു സോമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
12-01-202236247


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്രം

ഇന്നേക്ക് 100വർഷങ്ങൾക്കു മുമ്പ് കോട്ടയ്ക്കകത്ത് പ്രവർത്തിച്ചിരുന്ന സഹായക സംഘം എന്ന പേരിൽ ഒരു കൂട്ടായ്മ നില നിന്നിരുന്നു . ആ സംഘടനയിലെ ചില ആളുകളുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായി കോട്ടയ്ക്കകം പ്രദേശത്ത് ഒരു പ്രൈമറി സ്കൂളിന്റെ ആവശ്യകത അവർ മനസിലാക്കുകയും അങ്ങനെ മലയള വർഷം 1091 ൽ അതായത് ഇംഗ്ലീഷ് വർഷം 1916 ൽ തണ്ടത്ത് പരേതനായ ശങ്കരപിള്ളയുടെ വസ്തുവിൽ പുത്തൻ കോട്ടയ്ക്കകം എൽ . പി സ്കൂൾ എന്ന പേരോടു കൂടി എയിഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ 1,2 ക്ലാസുകളായി പ്രവർത്തനം ആരംഭിച്ചു . അവിടെ ശ്രീ,മഠത്തിൽ രാവിള , ശ്രീ മുട്ടത്ത് കിട്ടപ്പണിക്കർ, ശ്രീ ചേന്നമത്ത് പത്മാനാഭൻപ്പള്ള എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു എഴുവർഷക്കാലം സ്കൂളിന്റെ പ്രവർത്തനം സുഗമമായി തുടർന്ന് ചില സാങ്കേതികമായ കാരണങ്ങളാൽ പോവുകയും തുടർന്ന് ചില സാങ്കേതികമായ

കാരണങ്ങളാൽ സ്കൂളിന്റെ ഉടമസ്ഥാവകാശം മറ്റാർക്കെങ്കിലും കൈമാറുവാൻ അവർ തീരുമാനിച്ചു . അങ്ങനെ അന്ന് പുഞ്ചേൽപ്പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് പീറ്റേഴ്സ് മർത്തോമ്മാ ഇടവകയിലെ പൂർവ്വികർക്ക് സ്കൂളിന്റെ രേഖകൾ അവർ കൈവനുകയും അങ്ങനെ മലയാളവർഷം 1099 ഇടവംസത്തിൽ അതായത് 1928 ജൂണിൽ തോപ്പിൽ വടക്കേതിൽ ' ശ്രീമാൻ ഉണ്ണൂണിയുടെ വസ്തുവിൽ ( ഇപ്പോഴത്തെ കെട്ടിടം  നിൽക്കുന്ന വസ്തുവിന്റെ തെക്കു പടിഞ്ഞാറെ വസ്തു) . ഒരു താല്ക്കാലിക കെട്ടിടം സ്ഥാപിച്ച്  ഒന്ന് , രണ്ട് ക്ലാസുകളിലായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . അന്നത്തെ ഇടവകയിലെ വികാരി ആയിരുന്ന പോളച്ചിറയ്ക്കൽ ജേക്കബ് കശ്ശീശ തുടക്കത്തിൽ മാനേജർ ഇൻ ചാർജായി പ്രവർത്തിച്ചിരുന്നു . പിന്നീട് ഏതാനും നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു സ്കൂൾ ഭരണഘടന എഴുതി ഉണ്ടാക്കുകയും അതിൽ പ്രകാരം സംഘത്തിൽ നിന്ന് അഞ്ചു വർഷ കാലാവധിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ കൂടിചേർന്ന് സ്കൂൾ മാനേജ്മെന്റ്

കമ്മറ്റിയായി സ്കൂളിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു ആദ്യ സ്കൂൾ കമ്മറ്റി നിലവിൽ വന്നപ്പോൾ പാണ്ടവത്ത് P I  ചാക്കോ മാനേജരായി പ്രവർത്തിച്ചു

കാലക്രമേണ സ്കൂളിൻറെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലയളവിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒന്ന് രണ്ട് ക്ലാസുകളോടൊപ്പം മൂന്നും നാലും ക്ലാസുകൾ കൂടി തുടങ്ങേണ്ട അവസ്ഥ വിശേഷം ഉണ്ടാകുകയും ചെയ്തപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം മതിയാകാതെ വരികയും തുടർന്ന് ഇപ്പോൾ സ്കൂൾ നിൽക്കുന്ന വസ്തു കോട്ടക്കുഴിയിൽ ശ്രീ ഈശോ കോശിയോട് വിലയ്ക്കു വാങ്ങുകയും ഇവിടെ ഈ സ്കൂൾ കെട്ടിടം പണികഴിപ്പിക്കുകയും ആയിരുന്നു 1965 - 85 വരെയുള്ള കാലഘട്ടം പുത്തൻകോട്ടയ്ക്കകം എം റ്റി എൽ പി സ്കൂളിൻറെ സുവർണ്ണകാലമായിരുന്നു .

രണ്ട് ഡിവിഷൻ ഉൾപ്പെടെ ആറ് ക്ലാസുകളിലായി  250 ൽ പരം കുട്ടികളും

ഏഴ് അധ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു

ഈ വിജയത്തിന്റെ ഏക കാരണഭൂതൻ ഏതാണ്ട്  23 വർഷക്കാലം ഇവിടെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ചിറമേൽ

കൊപ്പാറയിൽ തങ്കൻ സാർ എന്നറിയപ്പെടുന്ന C M വർഗീസ് സാറിന് ശ്രമഫലമായിട്ടാണ്

കഴിഞ്ഞുപോയ നൂറു വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പുത്തൻ കോട്ടയ്ക്കകം എം റ്റി എൽ പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡോക്ടർമാർ , എഞ്ചിനീയർ ,സയന്റിസ്റ്റ് അധ്യാപകർ ,വെഹിക്കിൾ ഇൻസ്പെക്ടർ , ബിസിനസ്സുകാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ അഭിമാനകരമായ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.273701733061761, 76.53138415533145|zoom=18}}