സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
| 19068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19068 |
| യൂണിറ്റ് നമ്പർ | LK/2018/19068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ലീഡർ | സൂരജ്. കെ |
| ഡെപ്യൂട്ടി ലീഡർ | അനശ്വര. ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉല്ലാസ് . യു. ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സംഗീത. സി. പി |
| അവസാനം തിരുത്തിയത് | |
| 08-01-2022 | 19068-wiki |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
ലിറ്റിൽ കൈറ്റ്സ്
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങൾ, വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം അതിനൊപ്പം മുന്നേറാനും, ചിന്തകൾ അതിനു മുമ്പേ പറക്കാനും ഉതകുന്ന വിധത്തിൽ ഒരു സംഘം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് സി.ബി.ഹയർ സെക്കന്ററി സ്കൂൾ 2018 -19 വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. മുൻ വർഷങ്ങളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങളുടെ പ്രവർത്തന മികവും ആവേശവും ലിറ്റിൽ കൈറ്റ്സിന്റെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സാധിച്ചു എന്നതിലുപരി സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റേതൊരു ക്ലബിനെക്കാളും കൂടുതൽ, വിദ്യാർഥികളിലേക്കും പൊതുജനങ്ങളില്ലേക്കുമിറങ്ങി മികവുറ്റ, വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ടീം ലിറ്റിൽ കൈറ്റ്സിന് സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019
മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള ജില്ലാതല ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി.
