സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്/2024-27
| 19068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19068 |
| യൂണിറ്റ് നമ്പർ | LK/2018/19068 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ലീഡർ | ഷാമിൽ |
| ഡെപ്യൂട്ടി ലീഡർ | ഹിബ ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സംഗീത സി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹംസി രാജ് എ പി |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Cpsangy |
സ്‍കൂൾ ക്യാമ്പ് - ആദ്യഘട്ടം 2024-25
സി ബി എച്ച് എസ് എസ് വള്ളിക്കുന്നു സ്കൂളിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിൽ എന്നിവ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ദീപ്തി ,സംഗീത സി,പി എന്നിവർ ക്ലാസെടുത്തു
സ്കൂൾ പ്രവേശനോത്സവം 2025
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. പി ടി എ പ്രസിഡണ്ട് പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു . മുൻ പ്രിൻസിപ്പാൾ കൃഷ്ണാനന്ദൻ ചാമ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ഒരു ഹെൽപ്പ് ഡെസ്ക് നടത്തി
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
സി ബി എച്ച് എസ് എസ് വള്ളിക്കുന്നിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 8,9,10 ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.14 കുട്ടികളാണ് പങ്കെടുത്തു
ലഹരി വിരുദ്ധദിനം- ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
സി ബി എച്ച് എസ് എസ് വള്ളിക്കുന്നിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 8,9,10 ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. 5 കുട്ടികളാണ് പങ്കെടുത്തു. 10ബി ക്ലാസിലെ വൈഗ,റിയ എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
അമ്പതാം വാർഷിക ഉദ്ഘാടനം
സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഉദ്ഘാടന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ നല്ല രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രോഗ്രാമിന്റെ ഓരോ ഭാഗവും അവർ വീഡിയോയും ഫോട്ടോസും എടുത്തു.














