കുസുമഗിരി എൽ പി എസ് പുതിയെടം

13:04, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15421 (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: പച്ചക്കറി തോട്ടം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് കുസുമഗിരി എൽ പി എസ് പുതിയെടം . ഇവിടെ 72 ആൺ കുട്ടികളും 58പെൺകുട്ടികളും അടക്കം 130 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കുസുമഗിരി എൽ പി എസ് പുതിയെടം
വിലാസം
പുതിയിടം

പുതിയിടം,ചിറക്കര
,
ചിറക്കര പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽkusumagirilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15421 (സമേതം)
യുഡൈസ് കോഡ്32030100407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്തവിഞ്ഞാൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി പി എം
പി.ടി.എ. പ്രസിഡണ്ട്സുനൈദ് ടി.എ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
05-01-202215421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മാനന്തവാടി താലൂക്കിൽ തലപ്പുഴ പഞ്ചായത്തിൽ 7 വാർഡിൽ പുതിയിടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് കുസുമഗിരി എൽപി സ്കൂൾ. വളരെ മനോഹരമായ ഒരു നാട്ടിൻ പ്രദേശം. 1983 ൽ പ്രവർത്തനമാരംഭിച്ച ഈ കൊച്ചു വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകി ഇന്നും തലയുയർത്തിനിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ കഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യർക്ക് ഏറെ ആശ്വാസദായകമാണ് ഈ വിദ്യാലയം. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കുമായി വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ബഹുമാനപ്പെട്ട കാട്ടടിയച്ചന്റെ ഭാവനയിൽ വിടർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുസുമഗിരി എൽപി സ്കൂൾ 1983 ജൂൺ 15 ന് അംഗീകാരം ലഭിച്ചു. സ്കൂളിൽ പ്രഥമ അധ്യാപികയായി സി.റീന ജെയിംസ് ചാർജെടുത്തു. തുടർന്ന് സി.മേരി പോൾ എൽസി.പോൾ , ജോസ് പി.ജെ. ലൂയിസ് കെ.ജെ.സി. മേഴ്സി കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാലയം മുന്നോട്ട് പോയി.

അജ്ഞതയുടെയും സാമൂഹിക അസമത്വങ്ങളുടെയും ഇരുട്ടിൽ നിന്ന് ഈ നാടിനെ വെളിച്ചത്തിലേക്ക് നയിച്ച് ആയിരങ്ങൾക്ക് വിജ്ഞാനം പകർന്ന് ഈ വിദ്യാലയം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ഇന്ന് പുതിയിടം എല്ലാ അർത്ഥത്തിലും "പുതിയ ഇടമായിരിക്കുന്നു. "വിശപ്പിനും നിലനിൽപ്പിനുമായി പടപൊരുതിയ ആ നാളുകളിൽ ജനം ഒറ്റക്കെട്ടായി സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. വികസനത്തിന്റെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഈ മലഞ്ചെരുവിനെ ധന്യമാക്കി. നഗര ജീവിതത്തിന്റെ വിസ്മയ കാഴ്ചകൾ ഓരോന്നായി പുതിയിടത്തും സ്ഥാനം പിടിച്ചു. കഠിനാദ്ധ്യാനത്തിന്റെയും വിയർപ്പിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും രോദനങ്ങൾക്കൊടുവിൽ ഒരു പുത്തൻ ഉയിർത്തെഴുന്നേൽപ്പിന്റെ ഉണർത്തുപാട്ടാണ് ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി വർത്തിച്ച കുസുമഗിരി എൽപി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

മാനേജ്‌മന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 സി മേരി  പോൾ
2 സി വിൻസെന്റ്
3 സി റീനാ
4 എൽസി ടീച്ചർ
5 സി മേഴ്‌സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പുതിയിടം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.858414, 75.950258 |zoom=13}}