ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


IMMIGRATION JUBILEE MEMORIAL HIGHER SECONDARY SCHOOL

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ
വിലാസം
കൊട്ടിയൂർ

കൊട്ടിയൂർ ‍പി.ഒ, കൊട്ടിയൂർ
,
670651
,
കണ്ണൂർ ജില്ല
സ്ഥാപിതം04 - 06 - 1976
വിവരങ്ങൾ
ഫോൺ04902430560
ഇമെയിൽijmhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ബ്രിജേഷ്ബാബു
പ്രധാന അദ്ധ്യാപകൻശ്രീ.ടി.ടി.സണ്ണി
അവസാനം തിരുത്തിയത്
25-12-2021Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ കൊട്ടിയൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം....


ചരിത്രം

കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട്

മാനേജ്മെന്റ്

      കൊട്ടിയൂർ പ്രദേശത്ത് ഒരു ​ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ : ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി.1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലനൽ വന്നപ്പോൾ ഈ സ്കൂൾഅതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ  മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്.  ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ‌,-1973-79 , റവ.ഫാ.ജോസ് നന്ദിക്കാട്ട് 1979-82 , റവ.ഫാ സെബാസ്റ്റ്യൻ പാലക്കി 1982-86 , റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ1986-94 ,റവ .ഫാ ജോസ് തേക്കനാടി 1994-97 റവ.ഫാ. ജോർജ്ജ് മാമ്പള്ളി 1997-99 ,റവ.ഫാ ചാണ്ടി പുന്നക്കാട്ട് 1999-02 ,റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ 2002-08 ,റവ.ഫാ വിൻസന്റ് താമരശ്ശേരിൽ 2008-എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു..റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ  മാനേജർ ആയി തുടരുന്നു.

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു

മികവ്

പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം വിജയ ശതമാനം A+
2004 - 2005 93.2%
2005 - 2006 90.5%
2006 - 2007 91.73%
2007 - 2008 89%
2008 - 2009 89%
2009 - 2010 94.9%
2010 - 2011 96% 4
2011 - 2012 95.8% 4
2012 - 2013 97% 5
2013 - 2014 94.8% 7
2014 - 2015 100% 0
2015 - 2016 100% 5
2016 - 2017 99% 12
2017 - 2018 100% 24
2018- 2019 100% 21

പാഠ്യേതര പ്രവർത്തനങ്ങൾ

* പ്രവേശനോൽസവം 2019

*ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ് 2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

* S P C സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

* സ്കൗട്ട് & ഗൈഡ്സ്.

*  J R C

* സ്കൂൾ വാർഷികം

* ആർട്സ് ക്ലബ് 2018 സ്കൾതല യുവജനോൽസവം ചില ദൃശ്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1979-1984 സിസ്റ്റ൪.ത്രേസ്യ എ൯.എം
1984 - 1988 സിസ്റ്റ൪.​അന്ന കെ.പ്പി
1988-'95. ശ്രിമതി. മേരി പി.ജെ.
1995-'96. ശ്രി.കെ.എം. ജോസ്.
1996 -'99. ശ്രി. സൈമ൯. വി.സി.
1999 -2001. സിസ്റ്റ൪.അന്നക്കുട്ടി. കെ.എ.
2001- 2007. ശ്രി. കെസി. ദേവസ്യ.
2007- 2008. ശ്രീ. ജോസ്. റ്റി.വിൽസ൯
2008 - 2009. ശ്രി. ടോമി. എം.എം.
2009-2010 ശ്രി.ജോസ് പോൾ
2010-2012 ശ്രീമതി.മേഴ്സമ്മ തോമസ്
2013-2014 ശ്രി.അഗസ്‌ററിൻ ടി ജെ
2014-2018 ശ്രിമതി.എലിസബത്ത് സി ചിറയിൽ
2018- ശ്രീ.ടി.ടി.സണ്ണി

സ്കൂൾ സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
Ambily P Antony Fencing-Gold medalist in SAF games&Asian Championship
Dr Vinod Cambridge University Published his two books
Joseph Francis- Self-made multi-millonaire entrepreneur
George E M A software engineer having offices in India and USA Italy
DySP.Swanamma Thiruvananthapuram
DySP.T N Sajeevan Wayanad
ബിബിത ബാലൻ അമ്പ്എയ്ത്തിൽ ഒളിംപിക്സ് റൗണ്ടിൽ യോഗ്യത
K J Joseph President of Kottiyoor grama panchayath&opposition leader in Kannur Dt.Panchayath

വഴികാട്ടി

{{#multimaps:11.8752181,75.8559254|zoom=13}}