സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2025- 26 വർഷത്തിലെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഫലവൃക്ഷത്തൈ നട്ടു. കൃഷി ഭവന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈ നടുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി നമ്പുടാകം നിർവഹിച്ചു.

വിജയോത്സവം

2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും  A+ കിട്ടിയ 60  വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി. മീറ്റിങ്ങിൽ യു.എസ്.എസ്, NMMS വിജയികളെയും ആദരിച്ചു.

ലഹരിക്കെതിരെ...

യുവജനങ്ങളെ കാർന്നുതിന്നുന്ന  ലഹരിക്കെതിരെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ്  പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ  എന്നിവ സംഘടിപ്പിച്ചു.