പി.യു.പി.എസ്സ്,നെടുംങ്കണ്ടം

12:54, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijeshkuriakose (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

പി.യു.പി.എസ്സ്,നെടുംങ്കണ്ടം
വിലാസം
നെടുംങ്കണ്ടം

പി.യു.പി.എസ്സ്,നെടുംങ്കണ്ടം പി.ഒ,
,
685553
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04868233830
ഇമെയിൽpupsndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിപു പ്രഭാകരൻ(പ്രധാന അദ്ധ്യാപകന്റെ ചുമതല)
അവസാനം തിരുത്തിയത്
27-12-2021Bijeshkuriakose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ. ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ വിദ്യാലയം 1958 ജൂൺ 23 നാണ് പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ, ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം, താന്നിമൂട് എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം അന്ന് വരെ ഗവൺമെൻറ് എൽപി സ്കൂൾ കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ് 1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് ആവശ്യം ഉടലെടുത്തത്. അതിനായി 1958ൽ ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ ഗൗരിക്കുട്ടി പപ്പു നായർ, ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.

ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ് സ്കൂളിലെ ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ഇപ്പോൾ എസ് ഡി എ സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ശ്രീ രവീന്ദ്ര വാര്യരുടെ മേൽനോട്ടത്തിൽ ശ്രീ പത്മനാഭപിള്ള സൗജന്യമായ നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷമാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിന്റെ രൂപീകരണത്തോടെ ഈ സ്കൂൾ പഞ്ചായത്തിന്റെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം 1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്നാൽ സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.

1995 ൽ നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്തപ്പോൾ വേണ്ടത്ര അധ്യാപകർ ഇല്ലാതെ വന്നതിനാൽ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. അങ്ങനെ എൽ പി വിഭാഗം അൺ എക്കണോമിക് ലിസ്റ്റിൽ ഉൾപ്പെട്ടു പിന്നീട് സ്ഥിരമായി അധ്യാപകർ സ്കൂളിൽ എത്തുകയും പി ടി എ ,മാനേജ്മെൻറ്, ജനപ്രതിനിധികൾ, എസ് എസ് എ എന്നിവർ ശക്തമായി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയതോടെ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി .കാലാകാലങ്ങളിൽ വന്ന പഞ്ചായത്ത് ഭരണസമിതിയുടെ സഹായസഹകരണങ്ങൾ കൊണ്ട് സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയും സ്കൂൾ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിചേരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20

തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് പത്താമത് ജൈവ വൈവിധ്യ കോൺഗ്രസിൽ പ്രോജക്റ്റ് അവതരണം ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുുമാരി ഗൗരി അജിത്ത് സംസ്ഥാനതലത്തിൽ എ ഗ്രേഡ് 2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷൈനി വിൽസൻ,പ്രശസ്ത ഇൻഡ്യൻ വനിത അത് ലറ്റ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}