നെടുങ്കണ്ടം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം.തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്.

മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ മൂന്നാറിൽ നിന്നും 60 കിലോമീറ്ററും തേക്കടിയിൽ നിന്നും 45 കിലോമീറ്ററിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് നെടുങ്കണ്ടം. മധ്യതിരുവതാംകുർ, കോട്ടയം, പാലാ തുടങിയ സ്ഥലങ്ങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൾ കൃഷി ചെയ്യുന്നു.കുടിയേറ്റ കർഷകരുടെ നാടാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ള ജനങ്ങൾ ഇടകലർന്ന് ജീവിക്കുന്ന നെടുങ്കണ്ടം ഒരു സമ്മിശ്ര സംസ്കാരത്തിന്റെ സംഗമഭൂമിയാണ്.

രാമക്കൽമേട് കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട്, എഴുകുംവയൽ കുരിശുമല തുടങ്ങിയ വിനോദസ്ഥലങ്ങൾ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ : പഞ്ചായത്ത്‌ യു പി സ്കൂൾ
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നെടുങ്കണ്ടം, (സി പാസ്, കേരള സർക്കാർ)
  • ഗവണ്മെന്റ് പോളിടെൿനിക് നെടുംകണ്ടം
  • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
  • സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ
  •  
    പി.യു.പി.എസ്സ്,നെടുംങ്കണ്ടം
    എസ്.എം.ഇ. നഴ്സിങ് സ്കൂൾ
  • എം.ഇ.എസ് കോളേജ്, വട്ടപ്പാറ, നെടുംകണ്ടം
  • കരുണ നഴ്സിങ് സ്കൂൾ
  • കോപ്പറേറ്റീവ് കോളേജ്
  • ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ

ചിത്രശാല