പി.യു.പി.എസ്സ്,നെടുംങ്കണ്ടം/ടോം ലൂക്കോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ടോം ലൂക്കോസ്

ടോം ലൂക്കോസ്

2017 ജുൺ 3ന് നെടുങ്കണ്ടം പഞ്ചായത്ത് യു.പി.സ്കൂളിന്റെ പ്രഥമാധ്യാപകനായി ചുമതലയേറ്റു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് .സ്കൂളിലെ കുട്ടികളെ5 ഗ്രൂപ്പുകളാക്കിത്തിരിച്ച് സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി. സ്കൂൾ ശുചീകരണം ജൈവ വൈവിധ്യ പാർക്ക്, ലൈബ്രറി പ്രവർത്തനം കുട്ടികളുടെ ആകാശവാണി ബാലസഭ, പതിപ്പു നിർമ്മാണം തുടങ്ങി ഓരോ ഗ്രൂപ്പിനും ഓരോ ദിവസവും ഓരോ ചുമതല നൽകി.മികച്ച ഗ്രൂപ്പിന്‌ ഓരോ ടേമിലും സമ്മാനങ്ങൾ നൽകി പഠനത്തിൽ മുന്നിൽ നിൽക്കുന്നവർക്കും പിന്നിൽ നിൽക്കുന്നവർക്കും പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കി. ഇക്കാലയളവിൽ നടത്തിയ പ്രധാനപ്പെട്ട ഒരു പരിപാടി ലൈബ്രറി ശാക്തീകരണമായിരുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടി 1000 പുസ്തകങ്ങൾ സമാഹരിച്ചു. ഉടുമ്പഞ്ചോല താലൂക്കോഫീസിലെ ജീവനക്കാർ സമാഹരിച്ച പുസ്തകങ്ങൾ ബഹു: ജില്ലാ കലക്ടറാണ് നൽകിയത്. ഐ റ്റി @ സ്കൂൾ നടപ്പിലാക്കിയ പ്രൈമറി കമ്പ്യൂട്ടർ പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകളൂം 6 എൽ.സി.ഡി.പ്രോജക്ടറുകളും ലഭിച്ചു.14 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാററാനും കഴിഞ്ഞു.

കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിലെ പ്രൈമറി വിഭാഗത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തത് സ്കൂളിനെയാണ്.ഈ പദ്ധതിയനുസരിച്ച് അനുവദിച്ച ഒരു കോടി രൂപയുടെ ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ബഹു:വൈദ്യുതി മന്ത്രി ശ്രീ.എം.എം മണിയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്നവ ജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു കുട്ടികളുടെ എണ്ണം 313 ൽ നിന്നും 389 ആയി വർധിപ്പിക്കാൻ കഴിഞ്ഞു .യു.പി.ക്ലാസ്സിൽ 5,6, ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ വർദ്ധിപ്പിച്ചു .നഷ്ടപ്പെട്ടു പോയ ജുനി : അറബിക് ടീച്ചറിന്റെ തസ്തിക പുനസ്ഥാപിച്ചു ,'ഒന്ന്. രണ്ട് ക്ലാസ്സുകളിൽ നിലവിലിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറ്റി 2018-19 വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ.എസ്.എസ്.സ്കോളർഷിപ്പ് നേടുന്നതിനും 7)-o ക്ലാസ്സിലെ ശ്രീനന്ദന ഗോപിയെ യൂ എസ് എസ് സ്കോളർഷിപ്പ് വിഭാഗത്തിൽ ഗിഫ്റ്റഡ് ചൈൽഡ് ആക്കുവാനും സാധിച്ചു. പി.ടി.എ യുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂളിന് ഒത്തിരി നേട്ടങ്ങൾ സമ്മാനിച്ച ടോം സാർ 2020 മാർച്ച് 31-)o തീയതി വിരമിച്ചു ഭാര്യ അജിന,മക്കൾ പ്രശാന്ത്,ഐശ്വര്യ

വിലാസം ടോം ലൂക്കോസ് പോത്തൻ പറമ്പിൽ നെടുങ്കണ്ടം 94468 23434. tomluckose.apn16@gmail.com