പി.യു.പി.എസ്സ്,നെടുംങ്കണ്ടം/കെ സി ഏലിയാമ്മ

Schoolwiki സംരംഭത്തിൽ നിന്ന്

കെ സി ഏലിയാമ്മ

കെ സി ഏലിയാമ്മ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ബഹു ഏലിയാമ്മ ടീച്ചർ 1993 നവംമ്പർ 25നു യൂ പി എസ് എ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2003 മെയ് ഒന്നിന് ഈ സ്കൂളിലെ പ്രഥമാധ്യാപികയുടെ ചുമതല ഏറ്റെടുത്തു . 1960 - 80 കാലഘട്ടങ്ങളിൽ ഏതാണ്ട് രണ്ടായിരത്തോളം കുട്ടികൾ അറിവ് നേടിയിരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ 2003 ൽ 1 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 100 ൽ താഴെ കുട്ടികൾ മാത്രമായി ചുരുങ്ങിയതിനാൽ,സ്കൂൾ അൺ ഇക്കണോമിക് ആവുകയും വളരെ കുറഞ്ഞ ഭൗതിക സാഹചര്യങ്ങളും മറ്റുമായി സ്കൂൾ ഏറ്റവും പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് ടീച്ചർ HM ആയി ചുമതല ഏറ്റെടുത്തത് എന്നാൽ വെല്ലുവിളികളിൽ പതറാതെ സഹപ്രവർത്തകരായ അദ്ധ്യാപകർ, PTA , എസ് എം സി ,ആ കാലയളവിൽ നിലവിലുണ്ടായിരുന്ന നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തു ഭരണ സമിതികൾ , ബഹു MLA ,ബഹു MP , ബഹു മന്ത്രിമാർ , നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയം , BRC , നല്ലവരായ നെടുങ്കണ്ടം നിവാസികൾ എന്നിവരുടെ സഹകരണത്തോടെ ഈ സ്കൂളിനെ ഒരു മാതൃകാ വിദ്യാലയം ആക്കി മാറ്റുവാൻ ടീച്ചറിന് സാധിച്ചു . 2016-17 അധ്യയന വർഷം എത്തിയപ്പോൾ പ്രീ പ്രൈമറി മുതൽ 7വരെ ക്‌ളാസ്സുകളിലായി 425 കുട്ടികൾ , എല്ലാ ക്ളാസ്സും 2 വീതം ഡിവിഷനുകൾ , അതിനു ആനുപാതികമായി അധ്യാപകർ. 2 സ്കൂൾ ബസ്സുകൾ , MLA ഫണ്ട് (40 ലക്ഷം) ഉപയോഗിച്ച് നല്ല ഒരു സ്കൂൾ കെട്ടിടം, ടൈൽ പതിച്ച ക്‌ളാസ് മുറികൾ , 4 സ്മാർട്ട് ക്ളാസ് മുറികൾ , കംപ്യൂട്ടർ ലാബ് etc. എന്ന നിലയിലേക്ക് സ്കൂൾ ഉയർന്നു. ടീച്ചറിന്റെ കാലയളവിലെ അധ്വാനത്തിന്റെ ഫലമായി സ്കൂളിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം ആയി 2017 ഫെബ്രുവരി മാസം ബഹു. വൈദ്യുത മന്ത്രിയും ഉടുന്പൻചോല എം എൽ എയും ആയ ശ്രീ എംഎം മണി അവർകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് 1 കോടി രൂപ സ്കൂളിന് അനുവദിച്ചു . 2017 മെയ് 31 നു ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു