ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 6 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAJAHAN (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
പ്രമാണം:/home/user/Desktop/20211101 094353.jpg
വിലാസം
ആലപ്പുഴ

കാക്കാഴംപി.ഒ,
ആലപ്പുഴ
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1937
വിവരങ്ങൾ
ഫോൺ04772272072
ഇമെയിൽ35021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.അരുൺ ( In charge)
പ്രധാന അദ്ധ്യാപകൻശ്രീമതി. രാജലക്ഷ്മി ( In charge)
അവസാനം തിരുത്തിയത്
06-11-2021SHAJAHAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ചരിത്രം

കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തി. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. തിരുവിതാംകൂർ സംസ്ഥാനത്ത് അന്നുളള അ‍ഞ്ച് മലയാളം ഹൈസ്കൂളുകളിൽ വടക്കൻ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കൻ പറവൂർ മുതൽ കരുനാഗപളളിവരെയുളള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ ഫലമായി 1111-ൽ ലോവർഗ്രേഡും ഹയർഗ്രേഡും ഉൾപ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ ഇത് ഒരു ഹൈസ്കൂൾ ആക്കുന്നതിന് അദ്ദേഹം വളരെയധികം യാതനകൾ സഹിച്ചു. അതിന്റെ ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങുന്നതിന് നിർദേശം ലഭിച്ചു.1116-ൽ IV ഫാറം ഉൾപ്പെട്ട മൂന്ന് ക്ലാസുകൾക്കും അംഗീകാരം ലഭിച്ചു. ഗവൺമെന്റിന്റെ പരിഷ്കാരങ്ങളുടെ ഫലമായി മലയാളം ഹൈസ്കൂൾ നിർത്തലാക്കി. 1952-ജൂലൈ 11-ന് ശ്രീ.ഗോപാലപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തി‍ന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ മാനേജരായി. 1972-ജൂൺമാസം ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായപണണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് അദ്ദേഹം S.N.V.T.T.I യുടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. അച്ഛനേപോലെ തന്നെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തി‍ന്റെ കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം ക കൂടി വന്നപ്പോൾ ഓരോ വർഷവും ക്ലസുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.1976-വരെ 10-ഡിവിഷൻ ഉണ്ടായിരുന്ന സ്ഥാനത്ത് 1985-86 ആയപ്പോഴേക്കും 24 ഡിവിഷൻ ആക്കേണ്ടിവന്നു സമീപസ്ഥലങ്ങളിൽ പുതി‍യതായി ഹൈസ്കൂളുകൾ വന്നതിനാൽ ഇപ്പോൾ നിലവിൽ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധർമ്മിണിയും കാക്കാഴം ഹൈസ്കൂളിൽ 1968 മുതൽ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചർ മാനേജരായി തുടർന്നു.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ് മെന്റ് പദവി വഹിക്കുന്ന കുടുംബത്തിന് സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും സർക്കാരിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.അതിനായി നിരുപാധികമായി സ്ഥാപനം സർക്കാരിനു വിട്ടുനൽകാൻ'തയ്യാറാണെന്ന്അറിയിച്ചുകൊണ്ട് 2009 ൽ മാനെജ്മെന്റ് സർക്കാരിന് നിർദേശം സമർപ്പിച്ചു.2011 മുതൽ ഗവർമെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. അമ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താൽക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന് അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഇ രംഗങ്ങൾ കൂടാതെ ശാസ് ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേഘലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, പരിസ്ഥിതി മുതലായ ക്ലബ്ബ് പ്രവർത്തനങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.

മാനേജ്മെന്റ്

താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അ‍ഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്. 2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, V.ദിനകരൻ, അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (News18 ചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

== വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.

<googlemap version="0.9" lat="9.393272" lon="76.353790" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.393272, 76.353790, Goverment High School,Kakkazham, Alappuzha </googlemap>{{#multimaps: 9.393272, 76.353790 | width=800px | zoom=16 }}