ഗവ എച്ച് എസ് അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്

1850-55 കാലഘട്ടത്തിൽ അഴീക്കോട് പഞ്ചായത്ത് വായിപ്പറമ്പ് ചാൽ പ്രദേശത്തെ മുണ്ടച്ചാലി തറവാട്ടിലെ കേളൻ ഗുരുക്കൽ തീരദേശവാസികൾക്ക് ഒരു പഠനം നടത് താൻ ഗുരുകുലമാതൃകയിൽ ഒരു ഓല കൊണ്ടൂ കൂഴീപ്പള്ളീക്കൂടം മീൻകൂന്നിൽ പണീതീർത്തൂ.പിൽകാലത്ത് ബോർഡ് സ്കൂളൂം, എൽ .പി .യും,,യൂ. പി .യും, ഹൈസ്കൂളൂം, ഹയർ സെക്കണ്ടറീ സ്കൂളൂമായീ ഉയർന്നൂനിൽക്കൂന്നു.1934ൽ മലബാർ ട്രസ്ററൂം 1938-ൽ ഡീസ്ട്രീക്ട്‍ ബോർഡൂം ഏറെറടൂത്തൂ.1980ൽ ഹൈസ്കൂളായും, 2007-ൽ ഹയർ സെക്കണ്ടറീ സ്കൂളൂമായും അപ്ഗ്രേഡ് ചെയ്തൂ.

ഗവ എച്ച് എസ് അഴീക്കോട്
വിലാസം
അഴീക്കോ‍ട്

അഴീക്കോട് സൗത്ത് പി ഒ, കണ്ണൂർ 670009
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഫോൺ04972743642
ഇമെയിൽghssazh@gmail.com
കോഡുകൾ
സ്കൂൾ കോഡ്13018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി
പ്രധാന അദ്ധ്യാപകൻഅജിത പി
അവസാനം തിരുത്തിയത്
24-11-202013018


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കഞ്ഞീപ്പൂരയൂം കീണറൂമൂണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്ററീകളും സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് പ്രോജക്ട്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സൂശീല.എ(1955-56)

പദ്മീനീ പീ(1961-1977)

ഗോവീന്ദൻ.എം(1977-1980)

മേരീ ഗോംസ്(1980)

ശാന്താ ഭായ്. ഇ(1885-87)

ശാന്തമ്മ.ബി (1987-1988)

ദേവയാനി. കെ(1988-1990)

ഹൂസൈൻകൂഞ്ഞീ കെ. കെ(1990-1991)

സൂധാകരൻ.കെ(1991-1994)

രവീന്ദ്രൻ.എം.കെ(1994-1995)

ജയചന്ദ്രൻ എം‌‌(1995-1996)

സത്യഭാമ .എം(1996-1998)

വാസന്തി. സി(1998-1999)

ശാന്ത. കെ.എം(1999-2000)

രവീന്ദ്രൻ.കെ.എൻ(2000-2001)

പുഷ്പവല്ലി.എം.കെ(2001-2003)

ജയചന്ദ്രൻ .കെ.കെ(2003-2004)

സാവിത്രീ അന്തർജ്ജനം(2004-2005)

ഹേമ.എൻ.ടീ(2005-2006)

മീര കക്കരക്കൽ(2006-2007)

മോഹനൻ. സി(2007-2008)

‍വി.ഭാ‍സ്കരൻ(2008-2010)

മുനീർ. എം(2010)

എൻ. കെ. ഗോപി(2010-2011)

‍‍ഷമീം റഹ്മാൻ(2011-2012)

സനകൻ. പി. പി(2012-2013)

വസന്ത. കെ. കെ(2013)

ലതിക. എം. വി(2013-2015)

സുരേഷ് പറയത്താംകണ്ടി(2015-2016)

സു‍ശീല. സി. ടി. കെ(2016-2018)

മുഹമ്മദ് ഇഖ് ബാൽ പാറപ്പുറത്ത്(2019 -2020)

അജിത പി (2020-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിപിൻ കുമാർ.സി (ചിത്രകാരൻ)

കുഞ്ഞപ്പ നായർ (രാജേശ്വരി മിൽ)

തിരികെ തിരുമുററത്തേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.

2018- 2019അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോൽസവം

ഈവർഷത്തെ പ്രവേശനോൽസവം വാർഡ് മെംബർ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ഗിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രവേശനോൽസവഗാനവും വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിന്റെ സന്ദേശവും സദസ്സിനെ കേൾപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം

ഈവർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപിക ശ്രീമതി സുശീല സി ടി കെ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി ക്ളബ് കൺവീനർ ദീപ്തിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയാങ്ഗണത്തിൽ വൃക്ഷത്തൈകൾ നട്ടു. വിദ്യാർത്ഥികൾക്ക് പോസ്ററർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.

ജൂൺ 19 വായനാപക്ഷാചരണം

ഈവർഷത്തെ വായനാദിനത്തിൽ വിവിധ ക്ളബുകളടെ ഉദ്ഘാടനം നടന്നു. ക്ളബുകളടെ നേതൃത്വത്തിൽ അനേകം മൽസരങ്ങൾ സംഘടിപ്പിച്ചു​​. വായനയുടെ മഹത്വത്തെക്കുറിച്ച് നിഷടീച്ചർ സംസാരിച്ചു.

ജൂൺ 21 യോഗാദിനം

യോഗാദിനത്തിൽ ദീപ്തിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നല്കി.

ജ‌ൂലൈ 5 ബഷീർ അനുസ്മരണം

കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.

ജ‌ൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ചിത്രശാല

വഴികാട്ടി

{{#multimaps: 11.907475, 75.325538| width=600px | zoom=15 }}
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_അഴീക്കോട്&oldid=1056886" എന്ന താളിൽനിന്ന് ശേഖരിച്ചത്