കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര | |
---|---|
വിലാസം | |
വളഞ്ഞവട്ടം വളഞ്ഞവട്ടം-പി.ഒ , കടപ്ര,തിരുവല്ല,പത്തനംതിട്ട 689104 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 04692611602 |
ഇമെയിൽ | ksghsskadapra08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സോജ എ |
പ്രധാന അദ്ധ്യാപകൻ | ഓമന മാത്യു |
അവസാനം തിരുത്തിയത് | |
02-11-2020 | 37034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- "വാനുലകിന് സമമാകിയ നിരണ മഹാദേശേ" എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മരക ഗവ.ഹയർസെക്കണ്ടറി സ്കുൾ സ്ഥിതിചെയുന്നത്.
ചരിത്രം
'വാനുലകിന് സമമാകിയ നിരണ മഹാദേശേ' എന്ന ''''കണ്ണശ്ശ മഹാകവി'''' പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ൽ മലയാളം എൽ.പി.സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.
എന്റെ നാടിന്റെ ഹൃദയത്തിലേക്ക്
ആമുഖം
വർഷത്തിൽ ആറു മാസത്തോളം കായൽ പരപ്പായി മാറുന്ന കുട്ടനാടൻ കരിനിലങ്ങൾ പടിഞ്ഞാറ്, കിഴക്ക് കുന്നിൽ നിന്നും കുന്നുകളിലേക്ക് ഉയർന്നു പോകുന്ന മലകൾ. അതിന് മദ്ധ്യത്തിലാണ് ഇടനാടിന്റേയും മലനാടിന്റേയും ചാരുത ഇഴുകിച്ചേർന്ന് മദ്ധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന കടപ്ര എന്ന സ്ഥലം,
ഈ ഭൂമി മലയാള സാഹിത്യനഭസിൽ ഒരു പുണ്യഭൂമിയാണ്. കടപ്പുറം ലോപിച്ച് കടപ്ര എന്നായി മാറി എന്ന് ഐതിഹ്യം. ചങ്ങന്ശ്ശേരി ജിയോളജിക്കൽ മ്യൂസിയം രേഖകൾ ഇത് വ്യക്തമാക്കുന്നു.
പുണ്യനദികളായ പമ്പയും മണിമലയും അച്ചൻകോവിലും സേചനം ചെയ്യുന്ന ഹരിതാഭയാർന്ന കാർഷികപ്രധാനമായ വിശാലസമതലങ്ങൾ, അവിടെ നെല്ല്, കരിമ്പ്, മരച്ചീനി. വാഴ, ചേന, ചേമ്പ്,
തെെങ്ങ്, കുരുമുളക്, മുതലായവ സമൃദ്ധിയായി വളരുന്നു.
ചരിത്രം
അദ്ധ്യാത്മികയുടെ പരിവേഷമണിഞ്ഞ ആയിരത്താണ്ടുകളുടെ പുരാവൃത്തങ്ങളും ചരിത്രവും ഇവിടെ ഉറങ്ങിക്കിടക്കുന്നു. ഈ നാടിന് ചിരപുരാതനമായ ഒരു സംസ്കാരം ഉണ്ടെന്നതിന് തിരുവല്ല ശാസനത്തിൽ ഈ ഭാഗങ്ങളിലെ മഹാശിലാസ്മാരകങ്ങൾ സാക്ഷ്യം വഹിക്കന്നു. തിരുവല്ല ഗ്രാമം തെക്കുംകൂറിന്റെ രാജ്യാതിർത്തിയിൽ പെട്ടിരുന്ന പ്രധാന സങ്കേതം മന്നം (മണങ്കര ച്ചിറ ) മതിപ്പുറം ( മതിൽ ഭാഗം) എന്നിവിടങ്ങളായിരുന്നു. വളരെ അകലെ സ്ഥിതി ചെയ്തിരുന്ന വാഴപ്പള്ളി, മാന്നാർ ഉപഗ്രാമങ്ങളും തിരുവല്ല ഗ്രാമത്തിൽ ഉൾപ്പെട്ടിരുന്നു. മുത്തൂർ ദേശത്തിന്റെ തെക്കുഭാഗങ്ങൾ വിലക്കിമംഗലവും, വടക്കുഭാഗം തെക്കു കൂറും , കിഴക്കുഭാഗം ഇടപ്പള്ളി തമ്പുരാനും ഭരിച്ചിരുന്നു.. നെടുമ്പ്രത്തു വൈക്കത്തില്ലത്തിൽ കൈമളും തലയാർ കാരാഞ്ചേരിയും ദേശാധിപതികളായിരുന്നു. കടപ്ര നിരണം പ്രദേശങ്ങൾ ചിറവായ് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു. പിൽക്കാലത്ത് അവർ ആ അധികാരം കായംകളത്തിന് കൈമാറി. കൊല്ലം 922 -ആണ്ടിൽ വേണാട്ടു രാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തിരുവല്ല പിടിച്ചെടുത്തു. പത്തില്ലക്കാരിൽ പ്രധാനിയായിരുന്ന വിലക്കിമംഗലത്തു നമ്പൂതിരിക്ക് തിരുവല്ല ക്ഷേത്ര പരിസരത്തായിരുന്ന കൊട്ടാരം ഇടിച്ചു നിരത്തി ഒറ്റരാത്രി കൊണ്ട് മാർത്താണ്ഡവർമ്മയുടെ സൈന്യങ്ങൾ അവിടെ കുളം തോണ്ടി. ക്ഷേത്രത്തിന്റെ പുറത്ത് വടക്കു കിഴക്കായി ഇന്ന് കാണുന്ന ക്ഷേത്രക്കുളം അതാണ്..
അപ്പോസ്തലനായ തോമാശ്ലീഹ AD 52 നോടടുത്ത് നിരണത്ത് കപ്പലിറങ്ങി എന്നാണ് ക്രിസ്തീയ വിശ്വാസം.
- തൃക്കപാലേശ്വരം, തൃപ്പെരുന്തുറ, പരുമല പനയന്നാർ കാവ് മുതലായവ ക്ഷേത്രങ്ങളിലെ ശില്പ വേലകൾ അന്യാദൃശ്യമാണ്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ വട്ടശ്രീകോവിലിന്റെ മേൽക്കൂര , വാഴപ്പള്ളി കിണ്ടി, കാരയ്ക്കൽ ഉരുളി, മാന്നാർ കിണ്ണം , നിരണം പെട്ടി ഇവ ഈ ഗ്രാമങ്ങളിലെ ശില്പികളുടെ കരവിരുതിന് നിദർശനമാണ്. തിരുവല്ല ഗ്രാമത്തിലെ പല ആരാധനാലയങ്ങളും കേരളീയ വാസ്തുശില്പശൈലിയുടെ അത്യുദാത്തമാതൃകകളാണ്. Bc57 ൽ സ്ഥാപിതമായതും തറനിരപ്പിൽ നിന്നും53 1/8 അടി ഉയരമുള്ളതുമായ തിരുവല്ല ക്ഷേത്രത്തിലെ കരിങ്കൽ ധ്വജം (ഗരുഡ മാടം) പോലുള്ള ശില്പവേല മറ്റെങ്ങുമില്ല. തിരുവല്ല ST. ജോൺ കത്തിഡ്രലിന്റെ മേൽക്കൂര കൂമ്പൽ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉയരം 75 അടിയുo തറയുടെ വിസ്തൃതി 11517 ചതുരശ്ര അടിയുമാണ്. പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമായ പല കലാരൂപങ്ങളുഠ ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അഗ്നിക്കിരയായി പോയ തിരുവല്ല കൂത്തമ്പലത്തിലെ കാളിയകം . നിരണം കേരളത്തിലേതെന്ന് മാത്രമല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഒരു കൈസ്തവ കേന്ദ്രമാണ്. നിരണവും പരുമലയും പുണൃസ്ഥലങ്ങളാണ്. ആയിരത്താണ്ടുകളിലായി തിരുവല്ല ഗ്രാമത്തിലും വിശിഷ്യ നിരണത്തും നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പല വിദേശ ചരിത്രകാരന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ വളർച്ചയോടെ നിരണത്തെ ഏറിയ പങ്കും ബ്രാഹ്മണർ ജന്മദേശം ഉപേക്ഷിച്ച് ചേറ്റുവായ്ക്ക് പോയി. തിരുവല്ലയിലും പ്രാന്ത പദേശങ്ങളില ബുദ്ധജൈന മതങ്ങൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു. ഇവിടെ ഇന്നുള്ള പല ശാസ്താക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധമത സങ്കേതങ്ങളായിരുന്നു. ഭദ്രകാളിക്കാവുകൾ ജൈനധ്യാനസ്ഥലികളായിരുന്നു. കേരളത്തിൽ ഇന്നോളം ലഭ്യമായതിൽ ഏറ്റവും പഴയ വാഴപ്പളളി ശാസനനും മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥമാണെന്ന് ഇളംകുളം വിശേഷിപ്പിച്ചിട്ടുള്ള തിരുവല്ല ശാസനവും (ദൈർഘ്യം 44 തകിടുകളിലായി 630 വരിക ശാസനം 11-ാം ആറ്റാണ്ടിന്റെ ഉത്തരാർദ്ധവും, ലിപി വട്ടെഴുത്ത്, ഭാഷ പ്രാചീന മലയാളവും . തിരുവല്ല ശാല, നിരണം ശാല, എന്നീ വിദ്യാകേന്ദ്രങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും ആയുധ വിദ്യയും അഭ്യസിപ്പിച്ചിരുന്നു.
സാമൂഹിക-സാംസ്കാരിക പശ്ചാത്തലം
വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു.
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് " നിരണം പെട്ടിയിൽ " എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന" 'കൂത്തുതറ പള്ളി " ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ പെരിപ്ലസ്, ടോളമി, പ്ലിനി എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം) എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്.
ക്രിസ്ത്വബ്ദം 52 ൽ സെന്റ് തോമസ് വന്നിറങ്ങിയ നിരണം വടക്കും ഭാഗം കൊട്ടച്ചാലിന്റെ തെക്കേകരയിലെ തോമാത്തു കടവ് ചരിത്രബോധനത്തിന്റെ കുറവുകൊണ്ട് പ്രശസ്തികിട്ടാതെ പോയി. ഇവിടെ വന്നിറങ്ങിയ St.Thomas തെക്കോട്ട് സഞ്ചരിച്ച് തൃക്കപാലീശ്വരക്ഷേതത്തിനടുത്ത് എത്തി അതിശയങ്ങൾ പ്രവർത്തിച്ചു. അതു കണ്ടവർ ക്രിസ്തുമത വിശ്വാസികൾ ആയി. അവരിൽ കൂടുതലും ബ്രാഹ്മണരായിരുന്നു. അവിടെ ആരാധനയ്ക്കായി ഇന്ന് നിരണം യരുശലേം മർത്തോമാപള്ളി നിൽക്കുന്ന സ്ഥലത്ത് കുരിശു സ്ഥിപിച്ചു എന്നു വിശ്വസിക്കുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന എതിരാളികൾ കുരിശു പിഴുത് കോലറയാറ്റിൽ എറിഞ്ഞതായി പറയുന്നു . കേരള സഭയുടെ ചരിത്രത്തിൽ നിരണത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ നിഷേധിക്കാനാവാത്തതാണ്.
St.തോമസിനുശേഷം നിരണം മഹാദേശത്തു വന്നു ചേർന്ന മറ്റൊരു ദിവ്യനായിരുന്നു ഇസ്ലാം ഫക്കീറായിരുന്ന 'മാലിക് ദിനാർ . നിരണത്തിന്റെ ആത്മാവ് കണ്ടെത്തിയ ദാർശനികനും കവിയും പണ്ഡിതനും ചരിത്രകാരനും മതപ്രവാചകനും ആയിരുന്നു മാലിക് ദിനാർ. മതസൗഹാർദ്ദത്തിന് മകുടോദാഹരണമായി ഹൈന്ദവ ദേവാലയത്തിന് അഭിമുഖമായി ഒരു മുസ്ലിം പള്ളി സ്ഥാപിച്ചതും അദ്ദേഹമാണ് . ഈ പള്ളിക്ക് ഏകദേശം 900 വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് .
ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. പനയന്നാർകാവ് ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവർചിത്രങ്ങളും കല്ലിലും മരത്തിലും തീർത്ത അതുല്യങ്ങളായ കൈവേലകൾ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും ആലംതുരുത്തി ക്ഷേത്രവും നിരണം വലിയ പള്ളിയും കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരി പള്ളി ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള തേവർകൂഴിപള്ളിയും ,ലത്തീൻ കത്തോലിക്ക ദേവാലയമായ സെൻറ് ഫ്രാൻസിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട് . തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ നടന്നിരുന്നു .പനയന്നാർ കാവിൽ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു. റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽഎന്നീ സ്ഥലങ്ങളിൽ ഉണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് പ്പിച്ചരധാന ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശ്ശാന്മാർ ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ
ഭൗതികസൗകര്യങ്ങൾ
1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി, ലാപ് ടോപ് പ്രൊജക്ടർ ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്.
- ഔഷധത്തോട്ടം
- കൃഷി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- Republic Day2020
- നൈതികം2019-20
- ഗണിത ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- ഇലക്ഷൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം | പേര് |
---|---|
1958 - 58 | പി.കെ. ശ്രീധരൻ |
1958 - 60 | പി.ജി.ചാക്കോ |
1961 - 62 | പി.രാജമ്മ |
1962-68 | എൻ പുരുഷോത്തമ കൈമൾ |
1968-69 | ആർ.റോബിൻസൺ |
1969- 72 | അച്ചാമ്മ തോമസ് |
1973- 74 | തങ്കമ്മ തോമസ് |
1974- 78 | കെ.വി മാത്യു |
1978 - 81 | റ്റി.ആർ ചന്ദ്രശേഖരൻ |
1981- 81 | ആർ.കേശവ പിളള |
1981-83 | എം.തോമസ് കുര്യൻ |
1983 - 86 | സാറാമ്മ ഫിലിപ്പ് |
1986 - 89 | നോളി അലക്സ് |
1989 - 89 | സഹദേവൻ കെ.എൻ |
1989 - 90 | പി.കെ.അലക്സാണ്ടർ |
1990-91- | എസ.ആര സരസ്വതിമ്മ |
1991-94 | കെ.വി മത്തായി |
1994-97 | വിജയകുമാരൻ നായര |
1997-99 | ബേബി മാത്യു |
1999-2001 | രാധാമണി ആർ |
2001-2002 | ഭാരതി |
2002-2003 | അന്നമ്മ സി.തോമസ് |
2003-2005 | വിജയമ്മ കെ |
2005-2009 | ശോശാമ്മ മാത്യു |
2009-2010 | അലക്സി സൂസൻ |
2010-2011 | ഗിരിജ വരൻ നായർ |
2011-2012 | നൂർജഹാൻ |
2012-2014 | വിജയമ്മ എ |
2014-2017 | ഉമാദേവി പി എസ് |
2017-2019 | കുമാരി എസ് അനിത |
2019- | ഓമന മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.രാജൻ I A S
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ശ്വേത സുരേഷ്, പ്രസീത പി,
സ്കൂൾ ഫോട്ടോകൾ
-
-
-
-
-
school
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.352058,76.538224|zomm=15}}