ഗവ. യു.പി. എസ്. മങ്ങാരം
സരസ്വതി വിലാസം യു.പി സ്കൂള്‍
ഗവ. യു.പി. എസ്. മങ്ങാരം | |
---|---|
വിലാസം | |
മങ്ങാരം ഗവ.യു.പി.സ്കൂൾ മങ്ങാരം, പന്തളം. പി.ഓ., പത്തനംതിട്ട. , 689501 | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | gupsmangaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജിറാണി |
അവസാനം തിരുത്തിയത് | |
27-11-2020 | 38323 |
ചരിത്രം
പന്തളം മുട്ടാറിന് സമീപം ഇടയിലെ വീട്ടിൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് 1942-ൽ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരികയും തുടർന്ന് 1965-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഗ്രാമത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും പിന്നിലെ ശക്തിയാണ് ഈ സ്കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്നു. 2001-02-ൽ 327 കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്ന് 2016-17ൽ 71 കുട്ടികളിൽ എത്തുകയും തുടർന്ന് അധ്യാപകരുടെയൂം പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി ഇന്ന് 160 കുട്ടികളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പന്തളം മുൻസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക് നമ്പർ:1ൽ റീസർവ്വേ no:251/4ആയി 0. 004000 ഹെക്ടർ സ്ഥലമാണ് സ്കൂളിനുള്ളത്. 18×6.5×3m,30×6.5×3m,36×6.5×3m,12×6.5×3m,6.5×6.5×3m എന്നീ അളവുകളിലുള്ള അഞ്ച് കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ് മുറി, സയൻസ് ലാബ്,സ്മാർട് ക്ലാസ്റൂം , ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, എന്നിവ സ്ഥിതി ചെയ്യുന്നു. സ്വന്തമായി കിണറുണ്ടെങ്കിലും വാട്ടർ അതോറിറ്റിയിടെ ജലവും ഉപയോഗിക്കുന്നു. കുട്ടികൾക്ക് അസംബ്ലി കൂടുന്നതിനും കലാപ്രകടനത്തിനും മേല്കൂരയോട് കൂടിയ ഓഡിറ്റോറിയം ബഹു. എം. പി. പി. ജെ. കുര്യൻ അനുവദിച്ചിട്ടുണ്ട്. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശുചി മുറികൾ ഉണ്ട് കുട്ടികൾക്ക് കൈ കഴുകുന്നതിന് ചുറ്റുമതിലോടുകൂടിയ കെട്ടിടം ഉണ്ട്.ബഹു. ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ഫണ്ടിൽനിന്ന് സ്മാർട്ട് ക്ലാസ്റൂമിലേക്കു ഐ റ്റി ഉപകരണങ്ങളും സ്കൂളിന് വാഹനവും ലഭിച്ചു. മുൻ അധ്യാപകനായിരുന്ന അമ്പലത്തിനാൽ പടിഞ്ഞാറ്റേതിൽ എസ്. ഹസ്സൻ റാവുത്തറുടെ സ്മരണയ്ക്കായി സയൻസ് ലൈബ്രറിയും ക്ലാസ് ലൈബ്രറികളും തന്നു. പന്തളം ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റിയും ഈ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. നല്ലവരായ നാട്ടുകാർ, ഈ സ്കൂളിൻ്റെ അഭ്യുദയകാംക്ഷികളായ ബഹുമാന്യ വ്യക്തികൾ, സന്നദ്ധ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ, ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നിവയുടെയും സഹായം ഈ സ്കൂളിന് ലഭിക്കുന്നുണ്ട്. സർവ്വശിക്ഷാ അഭിയാൻ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെയെല്ലാം സഹായവും മേൽനോട്ടവും ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ .പ്രയോജനപ്പെടുന്നു.
മികവുകൾ
മുൻസാരഥികൾ
ശ്രീ : ഭാസ്കരൻ ആചാരി
ശ്രീ : നാരായണൻ ആചാരി
ശ്രീമതി : സാറാമ്മ
ശ്രീ : ചെറിയാൻ
ശ്രീ : പങ്കജാക്ഷൻ നായർ
ശ്രീമതി : S. ഗീത
ശ്രീമതി : E. R. വത്സലാ കുമാരി
ശ്രീമതി : രജിത. ഡി
പ്രശസ്തരായപൂർവവിദ്യാർഥികൾ
വിവിധ മേഖലകളിൽ പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ സമൂഹത്തിന് സംഭാവനചെയ്ത വിദ്യാലയ മുത്തശ്ശിയാണിത്.
ദിനാചരണങ്ങൾ
ദിനാചരണങ്ങളെ സമൂഹത്തിലേക്കെത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയമാണിത് .
ജൂൺ 5 - പരിസ്ഥിതി ദിനം
വൃക്ഷത്തൈനടീൽ
വൃക്ഷതൈ വിതരണം
ജൂൺ 19 - വായനാദിനം
ചങ്ങല വായന
പുസ്തക പ്രദർശനം
ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം
വിവിധ പ്ലോട്ടുകൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിക്കുന്ന റാലി - ക്വിസ് മത്സരം
ജൂലൈ 21 - ചാന്ദ്രദിനം
ബഹിരാകാശം പുതിയ കണ്ടു പിടുത്തങ്ങൾ - വീഡിയോ പ്രദർശനം - ക്വിസ് മത്സരം - പതിപ്പ് തയ്യാറാക്കൽ
സെപ്റ്റംബർ 14 - ഹിന്ദിദിനം
ഒക്ടോബർ 2 - ഗാന്ധിജയന്തി - വെബ്ബിനാർ - ഗാന്ധിജിയും കുട്ടികളും
ഒക്ടോബർ 9 - തപാൽ ദിനം - പോസ്റ്റാഫീസ് സന്ദർശനം
നവംബർ 1 - കേരളപ്പിറവി ദിനം
നവംബർ 14 - ശിശുദിനം - കുട്ടികളുടെ സമ്മേളനം - പ്രസംഗ മത്സരം
അധ്യാപകർ
അധ്യാപകർ
ജിജി റാണി - പ്രഥമ അധ്യാപിക
ജനി.കെ - പി.ഡി. ടീച്ചർ (സീനിയർ അസിസ്റ്റൻ്റ് )
നൂറാനിയബീവി.ഐ - LPST (സ്റ്റാഫ് സെക്രട്ടറി)
വീണാ ഗോപിനാഥ് - LPST
ദിവ്യ.എസ് - LPST
നിഷ.എസ്.റഹ്മാൻ - LPST
വിഭു നാരായൺ - UPST
ചിത്ര.ഡി.വി - UPST
റഹ്മത്ത്.എ - പാർട്ട് ടൈം സംസ്കൃതം ടീച്ചർ വിത്ത് ഫുൾ ടൈം ബനിഫിറ്റ്
ഹനീഫ് . പി - പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ അറബി - എൽ . പി
അനധ്യാപകർ
ഷൈലജ .വി - ഒ.എ
ദിലീഫ . എസ് - പി.റ്റി.സി.എം
പാഠ്യേതര പ്രവർത്തനങ്ങൾ
. ബാലസഭ
. പഠനയാത്ര
. ശാസ്ത്രമേള
. ഭക്ഷ്യമേള
. പ്രവർത്തി പരിചയ മേള
. ശില്‌പശാലകൾ
. പച്ചക്കറിത്തോട്ടം
. എക്സിബിഷൻ
. യോഗാ ക്ലാസുകൾ
. ഹെൽത്ത് ക്ലാസുകൾ
. രോഗനിർണയ ക്യാമ്പുകൾ
. ഭവന സന്ദർശന ക്വിസ്
. വിവിധ ആഘോഷങ്ങൾ
. വാർഷികം
ക്ലബുകൾ
ഹെൽത്ത് ക്ലബ്ബ് - ദിവ്യ.എസ്
സയൻസ് ക്ലബ്ബ് - വിഭു നാരായണൻ
ഗണിത ക്ലബ്ബ് - ചിത്ര .ഡി .വി
എക്കോ ക്ലബ്ബ് / പരിസ്ഥിതി ക്ലബ്ബ് - നിഷ. എസ്. റഹ്മാൻ
ലൈബ്രറി - ജനി.കെ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - നൂറാനിയ ബീവി.ഐ
ഇംഗ്ലീഷ് ക്ലബ്ബ് - ജിജി . റാണി
സ്കൂൾഫോട്ടോകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.