പൊയിൽക്കാവ് യു പി എസ്

16:32, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (.)

{prettyurl|POILKAVE UPS}}

പൊയിൽക്കാവ് യു പി എസ്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
എടക്കുളം

എടക്കുളം പി.ഒ,
കൊയിലാണ്ടി
,
673306
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04962686620
ഇമെയിൽpoilkaveupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16359 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം വി സുജാത
അവസാനം തിരുത്തിയത്
25-09-2020Tknarayanan


പ്രോജക്ടുകൾ



................................

ചരിത്രം

  നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.
  1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു. 
 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്.
  ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
  ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു.
  ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
  2. 2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
  3. 3 ശ്രീ ​​എം. വി. കു രാമൻ മാസ്റ്റർ
  4. 4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
  5. 5 ശ്രീ സി. ശശിധരൻ മാസ്റ്റർ
  6. 6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
  7. 7 ശ്രീ കെ.പി. രാമകൃഷ്ണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ആർ രാഘവവാര്യർ
  2. എ പി സുകുമാരൻ കിടാവ്
  3. കൻമനശ്രീധരൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:geo:11.40823,75.71561%7Czoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=പൊയിൽക്കാവ്_യു_പി_എസ്&oldid=1001065" എന്ന താളിൽനിന്ന് ശേഖരിച്ചത്