പരുമല സെമിനാരി എൽ.പി.എസ്.
| പരുമല സെമിനാരി എൽ.പി.എസ്. | |
|---|---|
| വിലാസം | |
പരുമല പരുമല പി.ഒ, പരുമല , 689626 | |
| സ്ഥാപിതം | 01 - 06 - 1893 |
| വിവരങ്ങൾ | |
| ഫോൺ | 9496426012 |
| ഇമെയിൽ | parumalaseminarylps11@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37258 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അല്ൿസാണ്ടർ പി ജോർജ് |
| അവസാനം തിരുത്തിയത് | |
| 19-09-2020 | Soneypeter |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പരിശുദ്ധനായ പരുമല തിരുമേനി 1893 ൽ സ്ഥാപിച്ച പരുമല സെമിനാരി എൽ പി സ്കൂൾ ആ പുണ്യവാന്റെ ആദ്യകാല വസതിയായ അഴിപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പണ്ട് ഇവിടെ ശെമ്മാശന്മാരെ പഠിപ്പിച്ചിരുന്ന സെമിനാരിയായിരുന്നു. പിന്നീട് കൊല്ലവർഷം 1061 ൽ ഹൈക്കോടതി വിധിയനുസരിച്ച് പാലക്കുന്നത്ത് തിരുമേനിയുടെ അധീനതയിൽ നിന്നും കോട്ടയം പഴയ സെമിനാരി പുലിക്കോട്ടിൽ തിരുമേനിക്ക് വിട്ടുകിട്ടിയതു മുതൽ പരുമല സെമിനാരിയിലെ ശെമ്മാശന്മാരുടെ പഠനം കോട്ടയത്തോട്ട് മാറ്റുകയും പരുമല സെമിനാരി കൊട്ടിൽ ഒഴിഞ്ഞുകിടക്കുകയും ചെയ്തു. ആ സമയത്ത് കൊച്ചു തിരുമേനി തന്നെ ഇതൊരു വിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തീരുമാനിച്ചു. അക്കാലത്ത് പരുമലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുമേനി ഈ നാട്ടിലുള്ള കൊച്ചു കുട്ടികളെ വിളിച്ചു വരുത്തി പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ ഒരു വർഷം തിരുമേനി സമയം കണ്ടെത്തി ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഹൈന്ദവ സഹോദരങ്ങളായ അദ്ധ്യായപകരെക്കൂടി ക്കൂട്ടി ക്ലാസ്സുകൾ എടുപ്പിച്ച് സ്കൂൾ നടത്തുകയും പിന്നീട് 10 വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് എയ്ഡഡ് പദവി ലഭിച്ചത്. തിരുമേനി അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ പുണ്യവാൻ പഠിപ്പിച്ച ഏക വിദ്യാലയം ഇതു മാത്രമാണ്. തിരുമേനി പഠിപ്പിച്ച വിദ്യാലയം ഇന്ന് പ്രീ പ്രൈമറി ക്ലാസ്സായി പ്രവർത്തിക്കുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്