സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്./അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/മഹാമാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മർത്യന്റെ കർമ്മഫലമായ്
മഹാമാരിയായ്‌ പടർന്നൂ
മാനവരാശിയെ പിടിച്ചുകെട്ടീ
തേരോട്ടം തുടരുന്നൂ കോവിഡ്

മർത്യൻ വീട്ടിൽ തടങ്കലിലായി
ആഴിയും ഊഴിയും തെളിഞ്ഞുവന്നൂ
വായു തെളിഞ്ഞു ജലം തെളിഞ്ഞൂ
കാനന ജീവികൾ സ്വാതന്ത്രരായീ

ഭൂമീദേവിതൻ പകതീർന്നു
ആഘോഷമില്ല ആചാരമില്ലാ
ജാതിയുമില്ലാ മതവുമില്ല
വിഭജനമില്ലാ കൊലകളില്ലാ

ഇനിയെങ്കിലും നാം മാറിടേണം
ഭൂമിയെ തായയായ് കണ്ടിടേണം
സസ്യജന്തുക്കളെ സ്നേഹിച്ചിടേണം
കൂടപ്പിറപ്പായി കണ്ടിടേണം..

ഡെറിക് റോഷിൻ
4 B സെന്റ് മൈക്കിൾസ് ജി.എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത