മർത്യന്റെ കർമ്മഫലമായ്
മഹാമാരിയായ് പടർന്നൂ
മാനവരാശിയെ പിടിച്ചുകെട്ടീ
തേരോട്ടം തുടരുന്നൂ കോവിഡ്
മർത്യൻ വീട്ടിൽ തടങ്കലിലായി
ആഴിയും ഊഴിയും തെളിഞ്ഞുവന്നൂ
വായു തെളിഞ്ഞു ജലം തെളിഞ്ഞൂ
കാനന ജീവികൾ സ്വാതന്ത്രരായീ
ഭൂമീദേവിതൻ പകതീർന്നു
ആഘോഷമില്ല ആചാരമില്ലാ
ജാതിയുമില്ലാ മതവുമില്ല
വിഭജനമില്ലാ കൊലകളില്ലാ
ഇനിയെങ്കിലും നാം മാറിടേണം
ഭൂമിയെ തായയായ് കണ്ടിടേണം
സസ്യജന്തുക്കളെ സ്നേഹിച്ചിടേണം
കൂടപ്പിറപ്പായി കണ്ടിടേണം..