സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മർത്യന്റെ കർമ്മഫലമായ്
മഹാമാരിയായ്‌ പടർന്നൂ
മാനവരാശിയെ പിടിച്ചുകെട്ടീ
തേരോട്ടം തുടരുന്നൂ കോവിഡ്

മർത്യൻ വീട്ടിൽ തടങ്കലിലായി
ആഴിയും ഊഴിയും തെളിഞ്ഞുവന്നൂ
വായു തെളിഞ്ഞു ജലം തെളിഞ്ഞൂ
കാനന ജീവികൾ സ്വാതന്ത്രരായീ

ഭൂമീദേവിതൻ പകതീർന്നു
ആഘോഷമില്ല ആചാരമില്ലാ
ജാതിയുമില്ലാ മതവുമില്ല
വിഭജനമില്ലാ കൊലകളില്ലാ

ഇനിയെങ്കിലും നാം മാറിടേണം
ഭൂമിയെ തായയായ് കണ്ടിടേണം
സസ്യജന്തുക്കളെ സ്നേഹിച്ചിടേണം
കൂടപ്പിറപ്പായി കണ്ടിടേണം..

ഡെറിക് റോഷിൻ
4 B സെന്റ് മൈക്കിൾസ് ജി.എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത