വർത്തമാനഭാരതത്തിലെ മാനവികതയുടെ മസ്തിഷ്കപ്രക്ഷാളനത്തിനുള്ള സമയമായി.
കൊന്നും കൊലവിളിച്ചും കൊണ്ടും കൊടുത്തും നാം എങ്ങോട്ടാണ് പോകുന്നത് ?
ഏകോദരസഹോദരങ്ങളെപ്പോലെ വാഴേണ്ട നാം എല്ലാ ഇന്ത്യക്കാരും എന്റെ സഹോ
ദരീസഹോദരൻ്മാരാണ് എന്ന് വിദ്യാലയങ്ങളിൽ ഉച്ചൈസ്തരം ഉദ്ഘോഷിച്ച്പുറത്തിറ
ങ്ങുന്ന പുതുതലമുറ സമൂഹത്തിൽ , പ്രസ്താവനക്കു വിരുദ്ധമായ സംഭവവികാസങ്ങൾ
കണ്ട് താൻ ആർജ്ജിച്ച സ്വഭാവമഹിമയെ തൂത്തെറിഞ്ഞ് ജീർണ്ണിച്ച സമൂഹത്തിന്റെ
ഭാഗമായി മാറാൻ നിർബന്ധിതനാകുന്നു. ഇവിടെ ജാതിക്കും മതത്തിനും സമുദായത്തി
നുമാണ് പ്രഥമപരിഗണന. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം
സ്മർത്തവ്യം തന്നെ.പൂർവ്വസൂരികളുടെ വിലമതിക്കാനാകാത്ത സാരോപദേശങ്ങൾ
നമ്മുടെ കാതുകളിൽ എന്നുകൊണ്ട് വിഷയമാകുന്നില്ല? ഇവിടെയാണ്അമരവാണിയുടെ
അസ്തിത്വത്തിന് പ്രസക്തി. ഒരിക്കലും മരിക്കാത്ത , മരണമില്ലാത്ത ദേവവാണിയുടെ
ചിന്താധാരയിലെ നീർക്കുമിളകൾ ഓരോ മനുഷ്യരും സ്വീകരിക്കേണ്ടതാണ് . സംസ്കൃതം
- സമ്യക്കൃതം നല്ലവണ്ണം മെച്ചപ്പെട്ടത് - എന്ന് ആശയംപറയാവുന്ന ഈ ഗീർവ്വാണിയെ
ഇന്ന് എത്രപേർ ദേവഭാഷയെ അറിയാൻ ശ്രമിച്ചിട്ടുണ്ട് ? നമ്മുടെ മക്കളെ നാം
സുരവാക് പഠനത്തിന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? സാസ്കാരികോന്നമനത്തിനും
സ്വഭാവരൂപീകരണത്തിനും ഉതകുന്ന പ്രസ്തുതഭാഷയെ സംരക്ഷിക്കേണ്ടതും വളർ
ത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമല്ലെ? ഇതരഭാഷകളിലും വിജ്ഞാനമേഖലകളിലും
സുക്ഷ്മമായി പരിശോധിക്കുമ്പോൾ അവയിലെല്ലാം സംസ്കൃതത്തിന്റേതായ ഒരു
സ്ഥായീഭാവം ഉണ്ടായിരിക്കുന്നതായി കാണാം. അറിഞ്ഞോ അറിയാതെയോ നാം
ഉപയോഗിക്കുന്ന പദങ്ങളിലും നമ്മുടെ ശാസ്ത്രങ്ങളിലും ശാസ്ത്രേതരവിഷയങ്ങളിലും ഈ
ഭാഷയുെ സജീവസാന്നിദ്ധ്യം ഒളിമങ്ങാതെ നിൽക്കുന്നത് കാണാം.സംസ്കൃതം ഒരു ഭാഷ
എന്നതിൽ കവിഞ്ഞ് ഭാരതീയവിജ്ഞാനകേദാരം കൂടിയാണെന്നും ഭാരതത്തിന്റെ
എല്ലാ വിജ്ഞാനശാഖകളും സംസ്കൃതഭാഷയിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന
വസ്തുതയും നാം മറന്നുകൂട.മലയാളഭാ,യുടെ ജനനിയല്ലെങ്കിലും ധാത്രീ എന്ന നിലയിൽ
സംസ്കൃതം പരിഗണനയർഹിക്കുന്നു.ഭാരതീയഭാഷകളുടെ ജീവാതുവാണ് ഗൈർവ്വാണീ.
പാണിനിയും വരരുചിയും പതഞ്ജലിയും സംസ്കതത്തെ സാമാന്യജനതയുടെ ഭാഷ
എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏതു ഭാഷയും കേട്ടും പറഞ്ഞും വായിച്ചും എഴുതിയുമാണ്
വശത്താക്കുന്നത്. ആകാശവാണിയിൽ " സമ്പ്രതി വാർത്താഃ ശ്രൂയന്താം " എന്നു കേൾ
ക്കുമ്പോൾ റേഡിയോ നിർത്തുന്നവരാണ് നമ്മിൽ ഏറിയകൂറും. കേൾക്കാനും
വായിക്കാനും മറ്റും ലഭിക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തിയേ മതിയാകൂ
ഗുരുകുലരീതിയിലാണ് പണ്ടുകാലത്ത് സംസ്കൃതാധ്യാപനം നടന്നിരുന്നത്. കുട്ടികളിൽആസ്തിക്യബോധം , സദാചാരനിഷ്ഠ , ആത്മസംസ്കാരം , ധാർമ്മികത എന്നിവ നിലനർ
ത്താൻ പണ്ടുള്ളവർ ശ്രദ്ധ ചെലുത്തിയിരുന്നു. കൂടല്ലൂർ , പയ്യൂർ , മേൽപ്പുത്തൂർ തുടങ്ങിയ
സ്ഥലങ്ങളിലെ നമ്പൂതിരി ഇല്ലങ്ങൾ ശാസ്ത്രാഭ്യാസകേന്ദ്രങ്ങൾ കൂടിയായിരുന്നു.
അബ്രാഹ്മണർക്ക് സംസ്കൃതപഠനം നിഷേധിച്ചിരുന്നു എന്നുള്ള പ്രസ്താവനകൾ തികച്ചും
വാസ്തവവിരുദ്ധമാണ്. അബ്രാഹ്മണരായ വാരിയർ , പിഷാരടി , നമ്പ്യാർ മുതലായവർ
പാരമ്പര്യസംസ്കൃതപണ്ഡിതൻമാരായി തീർന്നിട്ടുണ്ട് . പലഅബ്രാഹ്മണജാതിക്കാരുടെയും
പഴയഭവനങ്ങളിൽ കാണുന്ന താളിയോലഗ്രന്ഥങ്ങളുടെ സമുച്ചയം കാണിക്കുന്നത്
അഭ്യസ്തവിദ്യരായ പലരും പണ്ടുകാലത്ത് ഇവിടങ്ങളിൽ ഉണ്ടായിരു ന്നുവെന്നാണ് .
ബ്രാഹ്മണർ അബ്രാഹ്മണരുടെയും അവർണരുടെയും വിദ്യാഭ്യാസത്തിന്
വിരോധികളായിരുന്നില്ലെന്നാണ് .” രസികരഞ്ജിനി"എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് .
ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ വേരോടിയതിന്റെ അലകൾ കെരളത്തിലും
വന്നെത്തി.ഈ കാലയളവിൽ ഇംഗ്ലീഷ് ഭാഷക്ക് വലിയ പ്രധാന്യം കൽപ്പിക്കപ്പെടുക
യും സംസ്കൃതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്തത് ഭാഷയുടെ
അവനതിക്ക് കാരണമായി. ഇത് ബ്രിട്ടീഷുകാരുടെ തന്ത്രമായി കരുതാം. സ്വാതന്ത്ര്യ
ത്തിനു ശേഷം ഹിന്ദി രാഷ്ട്രഭാഷയായത് സംസ്കൃതത്തെ ഒന്നുകൂടി ജനങ്ങളിൽനിന്ന്
അകറ്റാൻ കാരണമായി. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ധാരാളം
സമിതികൾ സമർപ്പിച്ച ശുപാർശകളിൽ പലതും വെളിച്ചം കാണാതെ കിടന്നു. സർ
ക്കാർതലത്തിൽപ്രോത്സാഹനവും പഠനസൗകര്യമൊരുക്കലും മറ്റും വേണമെങ്കൽ
പഠിതാക്കൾ ഉണ്ടാകണം.ഇത്തരം പഠിതാക്കളെ സൃഷ്ടിക്കലാണ് ഭാഷാപരോഗതിക്ക്
ഏറ്റവും അഭികാമ്യം.
COME LET US READ
Gayathri P.B(9 G )
In today’s world, however, they have been supplemented by information technology. Therefore attraction for books has been minimized in general. To aviod newspaper reader may browse through news websites and everyone find it easy to download any information required without going through details in volumes of books. Reading is away you acquire knowledge. It is indeed a blessing when children show love of books and are devoted to reading.
It is through reading that the art of expression and communication enhances. It gives confidence for public speaking and make one articulate.
It is said a man without books, magazines and periodicals is a house without doors, windows and ventilators. Though education is world wide effort along with advancement of science and technology, the value of books and leisure of reading is unique. However it is losing pace. Children generally, who are so familiar with television, video and computer etc. Find reading book a boring and tedious test. Those who read, both children and grown ups, however are well informed and anchor knowledge.
A question arises to improve and give the best to the coming generations.The lines of William words worth echo here ‘The child is the father of the man’and we have to mould vivid and perfect personalities by developing reading habits among to face the world. Books are the keys to wisdom treasure
books are gates to lands of pleasure
Books are paths that upward lead
books are friends....
COME LET US READ.