ഗവ. എൽ പി എസ് ചേങ്കോട്ടുകോണം
ഗവ. എൽ പി എസ് ചേങ്കോട്ടുകോണം | |
---|---|
വിലാസം | |
ചേങ്കോട്ടുകോണം തുണ്ടത്തിൽ പി.ഒ, , 695581 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04712712986 |
ഇമെയിൽ | chenkottukonam43440@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | HILDA D Y |
അവസാനം തിരുത്തിയത് | |
25-09-2020 | 43440 |
ചരിത്രം
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ.|
=അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ് കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു.| സ്കൂളിൻറെ വികസനത്തിനായി പരിസരത്ത് നിന്ൻ ഒരേക്കർ സ്ഥലം കൂടി സർക്കാർ അക്വയർ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്(1971-ഡിസംബർ 21ന്). 1970-75 കാലഘട്ടത്തിൽ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.ശ്രീ കുറുപ്പ് സാർ ഹെഡ്മാസ്റ്റർ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തിൽ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം
സംഘടിപ്പിക്കാൻ കഴിഞ്ഞു എന്ൻ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗൽഭരും കർമ്മ കുശലരുമായ അദ്ധ്യാപകർ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കി.1962-ൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.|
1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി പി.ടി.എ യുടെ കീഴിൽ ഒരു പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ന് തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ബീനാ സരോജം ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയo ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീമതി സരളാമണി ടീച്ചർ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തിൽ ഗണിത ശാസ്ത്രം വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി. സൂസമ്മ കൊച്ചുമ്മൻ ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടർ ലാബും പാചകപ്പുരയും നിർമ്മിച്ചത്.കൂടാതെ ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിൻറെ മുൻവശം ൈടൽ പതിപ്പിച്ചു.ടീച്ചർ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിർമ്മിച്ചു. 2017-18 കാലഘട്ടത്തിൽ ടെക്നോപാർക്ക് കമ്പനിയായ ജെമിനി സോഫ്റ്റ്‍വെയറുമായി സഹകരിച്ച്, റൗണ്ട് ടേബിൾ ഇന്റർനാഷണൽ എന്ന കമ്പനി നാല് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു.|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കരാട്ടേ
- ക്രാഫ്റ്റ് വർക്ക്
- ഫിലിം ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
=ശ്രീകാര്യത്തു നിന്ന് ചെമ്പഴന്തി വഴി ചെങ്കോട്ടുകോണം / കാര്യവട്ടത്തു നിന്ന് ചെങ്കോട്ടുകോണം / പോത്തൻകോട് നിന്ന് കാട്ടായിക്കോണം വഴി ചെങ്കോട്ടുകോണം =ഞങ്ങളുടെ ഫേസ്ബുക്ക് പേജ് : GLPS Chenkottukonam |
{{#multimaps: 8.5834293,76.9006759 | zoom=12 }}