ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മഴയുടെ വികൃതി

പറയാതെ പോയ പ്രണയിനി തിരികെ വന്ന സന്തോഷത്തിലായിരുന്നു ഭൂമി. തിമിർത്തു പെയ്യുകയാണ് . ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കണ്ടു മുട്ടിയ സന്തോഷത്തിൽ ഇരുവരും മതിമറന്നാഹ്ലാദിക്കുകയാണ്. ആദ്യമഴ ഞങ്ങളുടെ കുന്നിൻ മുകളിൽ താഴ്ന്നിറങ്ങയപ്പോൾ ഞങ്ങൾ ഏറെ ആസ്വദിച്ചത് മണ്ണിന്റെ മണമായിരുന്നു. ആ മടയിൽ ഭൂമിയുടെ വിരഹ ദുഃഖം ആവിയായി പറന്നുയരുകയാണ് എന്ന് എനിക്കു തോന്നി. അങ്ങിനെ എന്തോ ഒന്ന് എന്റെ ഉള്ളിൽ നിന്നും പറന്നുയരുന്നത്. ഞാനറി ഞ്ഞു. മനസ്സിന് വല്ലാത്തൊരു കുളിർ തോന്നുന്ന ഒന്ന്. ഒരു നവോന്മേഷം എന്നിലും വന്നു ചേർന്നിരിക്കുന്നു. ആ കുളിർമ ഏറെനേരം എന്നെതന്നെ പുൽകി നിന്നു ഞാന ത് ആവോളം ആസ്വദിച്ചു. മഴ കൂടുതൽ ശക്ഷിയായി ചെയ്യാൻ തുടങ്ങി.

ഉച്ച ഭക്ഷണത്തിനായി ക്ലാസ് വിടുന്ന സമയം പതിവ് പോലെ ഭക്ഷണത്തിനാ സ് കാന്റീനിലേക്ക് ഓടാൻ എന്റെ മനസ്സ് കൊതിച്ചില്ല. പകരം നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ച് പിടിക്കാനായി പുറത്തേക്ക് ഓടി കുറച്ചു കുട്ടികൾ മഴ ആസ്വദിക്കുന്നു. വളരെ കുറച്ചുപേർ അവരും എന്നെപ്പോലെ നഷ്ടമായതെന്തോ തിരയുകയായിരിക്കും. മഴ