ജി എൽ പി എസ് കുറിച്ചകം
ജി എൽ പി എസ് കുറിച്ചകം | |
---|---|
വിലാസം | |
കുറിച്ചകം കുറിച്ചകം പി.ഒ, , കോഴിക്കോട് 673 508 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04962770233 |
ഇമെയിൽ | kurichagamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16426 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.വി.പ്രദീപൻ |
അവസാനം തിരുത്തിയത് | |
06-01-2019 | 16426 |
ചരിത്രം
വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്.
1956ൽ കുറിച്ചകം പ്രദേശത്ത് മാമ്പൊയിൽ 40 കുട്ടികളുമായി ഒരു പീടിക വരാന്തയിലാണ് സ്കൂളിന്റെ അരംഭം.ഏകാധ്യാപക വിദ്യാലയമായി അരംഭിച്ച
ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ എടച്ചേരി സ്വദേശിയായ കെ അനന്തൻ മാസ്റ്റർ ആയിരുന്നു.4 കൊല്ലക്കാലം അദ്ദേഹം പ്രഥമാധ്യാപകനായി സേവന മനുഷ്ടിച്ചു,ശ്രീ.ഭാസ്കരപ്പണിക്കർ ചെയർമാനായ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു ഈ സ്കൂൾ പേരാമ്പ്ര ഉപജില്ലയുടെ ഭാഗമായിരുന്നു.16-04-1956ൽ ആദ്യ ഡ്മിഷൻ നേിയ പാറക്കൽ കുമാരൻ എന്ന വിദ്യാർത്ഥി ഇന്നും ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരുന്നു
ഒരു വർഷത്തിനു ശേഷം ശ്രീ.പാറക്കൽ ചോയി എന്ന വ്യകതീ അദ്ദേഹത്തിൻെറ സ്ഥലത്ത് സ്വന്തമായി നിർമ്മിച്ചു നൽകിയ ഒാല ഷെഡിലേക്ക് സ്കൂളിൻെറ പ്രവർത്തനം മാറ്റാൻ സാധിച്ചു
ഇതിനു മുമ്പ് മൂന്ന് കി.മീ.അകലെ ചെറുന്നിലുള്ള ഒരു എൽ പി സ്കൂളായിരുന്നു പ്രദേശ വാസികളുടെ ആശ്രയം റോഡുകൽ ഇല്ലാതിരുന്ന ആ കാലത്ത് ഊടു വഴികളിലൂടെയായിരുന്നു പിഞ്ചു കുട്ടികൾ സ്കൂളിലെത്തിയിരുന്നത്.
പഞ്ചായത്തിലെ പുരോഗമനവാദിയും സാമുഹ്യപ്രവർത്തകനുമായ ശ്രീ. തായന ഗോപാലൻ മാസ്റ്റർ ഈവിദ്യാലയത്തിന് ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പ്രവർത്തനത്തിന് നേതൃത്വം നൽകി.1964 ൽ ശ്രീ.കല്ലുള്ളവളപ്പിൽ കണാരൻ എന്ന വ്യക്തി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പത്തനം തിട്ട സ്വദേശിയായിരുന്ന ശ്രീ. അനിരുദ്ധൻ മാസ്റ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി. വടകര സ്വദേശിയായ കേളപ്പൻ എന്ന വൃക്തിയായിരുന്നു നിർമ്മാണക്കരാർ ഏറ്റെടുത്തത്. കെട്ടിടത്തിനാവിശ്യമായ കരിങ്കലും ചെങ്കലും മറ്റും പ്രദേശത്തെ നല്ലവരായ ജനങ്ങൾ സൗജന്യമായിനൽകി.
അക്കാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം മണൽ,സിമന്റ്,മരം,ഓട്, തുടങ്ങിയ സാധനങ്ങൾ വളരെ എളുപ്പത്തിൽ സ്ഥലത്ത് എത്തിക്കാൻ സാധിച്ചു എന്ന് പഴമക്കാർ ഒാർക്കുന്നു. ആദ്യത്തെ അഞ്ച് വർഷത്തേക്ക് അഞ്ച് ബെഞ്ച്, ഒരു മേശ, ഒരു കസേര, ഒരു ബോർഡ്, സർക്കാർ ഈ സ്കൂളിന് അനുവദിച്ചത്. സ്കൂളിനാവശ്യമായ മറ്റ് ഫർണ്ണിച്ചറുകൾ നാട്ടുകാർ സംഭാവനയായി നൽകുകയായിരുന്നു.
സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനാവശ്യമായ ധന സമാഹരണം നാട്ടുകാരിൽ നിന്ന് തന്നെ നടത്തി 1964 മുതൽ 26 വർഷം പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ.കരിമ്പാലക്കണ്ടി കണാരനായിരുന്നു അക്കാലത്ത് ദൂരങ്ങളിൽ നിന്നും നിയമിക്കപ്പെുന്ന അധ്യാപകർക്ക് താമസ സൗകര്യം ഭക്ഷണം എന്നിവ നൽകിയിരുന്നത് അദ്ധേഹത്തിൻെറ വീട്ടിലായിരുന്നു ഈ വിദ്യാലയത്തിൽ നിന്നും ബാലപാഠം നേടി പുറത്തിറങ്ങിയ ധാരാളം ആളുകൾ അധ്യാപനം ആതുര ശുശ്രൂഷ,ക്ളറിക്കൽ,ആർമി മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട് .നിലവിൽ ഗ്രാമ പഞ്ചായത്ത് എസ് എസ് എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവ ഉണ്ട് മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.2016-17 വർഷത്തിൽ പ്രി പ്രൈമറി അടക്കം 104 കുട്ടികൾ അധ്യയനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.അനന്തൻ മാസ്റ്റർ
- അനിരുദ്ദൻ മാസ്റ്റർ
- പൈങ്ങോട്ടായി ബാലൻ മാസ്റ്റർ
- ഒതേനൻ മാസ്റ്റർ
- ആയഞ്ചേരി രാധാകൃഷ്ണൻ മാസ്റ്റർ
- കെ.അബ്ദുല്ല മാസ്റ്റർ
നേട്ടങ്ങൾ
സ്കൂളിലെ ചില പാഠ്യേതര പ്രവർത്തനങ്ങൾ അമ്മമാർക്കുള്ള ക്വിസ്സ് മല്സരം , ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കമ്മന ശങ്കരൻ മാസ്റ്റർ
- ഇ.കെ.നാണു
- പി.യം.കുമാരൻ
- കെ.യം.നാരായണൻ
- സി.വിജയൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.656415, 75.747936 |zoom="13" width="350" height="350" selector="no" controls="large"}}