ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല
വിലാസം
കോഴിമല

കോഴിമല പി . ഒ, കോഴിമല
,
689541
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0469 2657833
ഇമെയിൽsmupskozhimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബ്ലോസം സാം
അവസാനം തിരുത്തിയത്
18-10-2018Smupskozhimala


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമല പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ് കോഴിമല സെന്റ് മേരീസ് യു.പി. സ്‌കൂൾ. 1938-ൽ തോട്ടപ്പുഴ സൺഡേസ്‌കൂൾ കെട്ടിടത്തിൽ പ്രാരംഭം കുറിച്ച സ്കൂൾ 80-ാം വർഷത്തിലേക്ക് കടന്നിരിക്കയാണ്. 1940-ൽ സെന്റ് മേരീസ് പ്രൈമറി സ്‌കൂൾ എന്ന പേരിൽ കോഴിമലയിലേക്ക് മാറ്റി സ്ഥാപിച്ചു. 1949-ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പ്രാരംഭ കാലം മുതൽ രണ്ട് ഡിവിഷനുകൾ ഉണ്ട്. ഒരു ഡിവിഷൻ മലയാളം മീഡിയവും മറ്റേ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവുമാണ്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ പെട്ടവരാണ്. അവർക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നൽകുന്നതിന് ശ്രദ്ധിച്ചു വരുന്നു. സ്കൂൾ മാനേജ്മെന്റ്, അധ്യാപക- രക്ഷാകർതൃ സമിതി, പൂർവ്വവിദ്യാർത്ഥി സംഘടന സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

2013-ൽ സ്കൂളിന് രണ്ടുനിലകെട്ടിടവും ഓഡിറ്റോറിയവും നിർമ്മിച്ചു. 2015-ൽ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു ബസ്സ് വാങ്ങി. 2016-ൽ 'നല്ലപാഠം' പദ്ധതിയിലൂടെ സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി. 2017-ൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ടോയിലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതേ വർഷം തന്നെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2 ലാപ്പ്‌ടോപ്പും, ഗവൺമെന്റ് 10 ലാപ്‌ടോപ്പും 4 പ്രൊജക്‌ടറുകളും നൽകി. 2018-ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബ് ആൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റും ഗ്രാമപഞ്ചായത്ത് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും നിർമ്മിച്ചു നൽകി. 2018 മെയ് മാസത്തിൽ 'ബാല്യം 97' പൂർവ്വവിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസിട്ട് മനോഹരമാക്കി. സ്‌കൂൾ ലൈബ്രറിക്കു പുറമേ ദിനപ്പത്രങ്ങളും സ്‌കൂളിൽ വരുത്തുന്നുണ്ട്. 2018-'19 അധ്യയന വർഷം 410 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. കോൺവെന്റിലെ 5 സിസ്റ്റേഴ്‌സ് ഉൾപ്പെടെ 13 അധ്യാപികമാർ ഇവിടെ സേവനം നടത്തുന്നു. ശ്രീമതി ബ്ലോസ്സം സാമാണ് പ്രഥമാധ്യാപിക. റവ. മദർ സോഫിയ സ്‌കൂൾ മനേജരായി പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ ഉപജില്ലാ- ജില്ലാ- സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ധാരാളം പുരസ്കാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി