എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
|---|---|
| പ്രമാണം:Snhssijk.jpg | |
| വിലാസം | |
ഇരിഞ്ഞാലക്കുട 680 125 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 0480 2821102 |
| ഇമെയിൽ | snhssirinjalakuda@yahoo.com |
| വെബ്സൈറ്റ് | www.snhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.ജി.സുനിത |
| പ്രധാന അദ്ധ്യാപകൻ | മായ.കെ |
| അവസാനം തിരുത്തിയത് | |
| 14-08-2018 | 23025 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഇരിഞാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറീൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രി.സി.ആർ.കേശവൻ വൈദ്യർ 1963-ൽ സ്ഥാപിച്ച എസ്.എൻ സ്കൂളുകൾ. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ഒരു നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുുറിച്ച് മത ജാതീയ ചിന്തകൾക്കതീതമായി മനുഷ്യർ ഒന്നാണെന്ന് ഉദ്ഘോഷിച്ച മഹാനായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളെ സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിച്ച് കാണിച്ചു തന്ന മഹാനായ സി.ആർ കേശവൻ വൈദ്യരുടെ വിശാലമനസ്കതയുടെ മകുടോദാഹരണമാണ് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കാട്ടുങ്ങച്ചിറയിൽ രൂപം കൊണ്ട എസ്.എൻ വിദ്യാലയ സമുച്ചയം.1963 ഏപ്രിൽ മാസം 21-ന് ശ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്കൂളൂം എസ്.എൻ.ഹൈസ്കൂളൂം ആരംഭീച്ചൂ. ബഹുമാന്യനായ ശ്രി.ശീവരാമ കൃഷ്ണ അയ്യർ ഹൈസ്കൂളീന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി സ്ക്കൂൾ,ടീച്ചർ ട്രെയിലിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിക്കുന്നു.കൂടാതെ ക്കൂളിനോടു ചേർന്നുതന്നെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ പതിനായിരക്കണക്കിന് പുസിതകങ്ങളുള്ള ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം,ഉദ്യാനങ്ങൾ, ജൈവവൈവിധ്യ ശേഖരങ്ങൾ,ടി ടി ഐ വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.അറിവ് വിരൽതുമ്പിൽ എത്തിക്കാൻ വിധം സൗകര്യമാർന്ന ഹൈടെക് ക്ലാസ് മുറികൾ അദ്ധ്യയനവും അദ്ധ്യാപനവും ഒരുപോലെ രസകരമാക്കുന്നു.ഹയർസെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 10 ക്ലാസ്മുറികളും, 3 ബാച്ച് ബയോളജി ഗ്രൂപ്പും, ഒരു ബാച്ച് കോമേഴ്സ്(കമ്പ്യൂട്ടർ അപ്ലിക്കേഷൻ) ഗ്രൂപ്പും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിൽ 5 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹൈടെക് ക്ലാസ് മുറികളിൽ വൈ ഫൈ റെയിൽ നെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിയിൽ 8 ഹൈടെക് ക്ലാസ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാതൃഭൂമി-നന്മ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- സ്പോർട്സ് ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- ബാലവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ എസ് എസ് യൂണ്റ്റ്
- സൗഹൃദ ക്ലബ്ബ്
- ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ്
- ബ്ലു ആർമി
- മനോരമ-നല്ല പാഠഠ
മാനേജ്മെന്റ്
ശ്രി.സി.ആർ. സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡൂക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡൂ ജേതാവായ ശ്രി.പി.കെ.ഭരതൻ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമിസ്റ്റ്രസ് കെ. മായ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ കെ.ജി.സുനിതയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1964 -1974 M A SIVARAMAKRISHNAN | 1974-1983 T C BALAKRISHNAN | 1983-1992 M N RAMAN |
| 1996 K R VALSAN | 1998 M SUSEELA | |
| 2005 M B VIJAYALAKSHMIDEVI | 2012 T N SUSEELA | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.3587466,76.2166016 |zoom=10}}) <googlemap version="0.9" lat="10.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, SNHSS Irinjalakuda </googlemap>
|