ദേശസേവ യു പി സ്കൂൾ
ദേശസേവ യു പി സ്കൂൾ | |
---|---|
വിലാസം | |
കണ്ണാടിപ്പറമ്പ് കണ്ണാടിപ്പറമ്പ് പി ഒ , 670604 | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഫോൺ | 04972796050 |
ഇമെയിൽ | desasevaup@gmail.com |
വെബ്സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 13656 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ പി പവിത്രൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1879 -ൽ കണ്ണാടിപ്പറമ്പ് എലിമെൻററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി എന്നീ വില്ലേജുകളിലെ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയൽ വില്ലേജുകളിൽ ഹയർ എലിമെൻററി സ്കൂൾ സ്ഥാപിതമായത്. 1945 ൽ ചിറക്കൽ ദേശസേവാസംഘം സ്കൂൾ ഏറ്റെടുത്തു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡൻറാണ് സ്കൂളിന്റെ മാനേജർ. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി കുട്ടികൾക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാർട്ട് ക്ലാസ്റൂമും തൊഴിൽ പരിശീലനത്തിൻറെ ഭാഗമായി ഒരു തുന്നൽപരിശീലനകേന്ദ്രവും സോപ്പ് നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികൾ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂൾ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകൾ കൂടാതെ സ്കൂൾ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കാൻ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാസാഹിത്യവേദി
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികൾക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗൾട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
മാനേജ്മെന്റ്
ദേശസേവാ സംഘം , ചിറക്കൽ.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.ടി.എ
സ്കൂളിൽ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ
വഴികാട്ടി
{{#multimaps: 11.939278 , 75.402794 | width=800px | zoom=12 }}
==dsups-20170605-WA0011.jpg img-20170605-WA0011.jpg KANNADIPARAMBA .