ജി.എം.എൽ.പി.എസ്. ആനക്കയം
'
| ജി.എം.എൽ.പി.എസ്. ആനക്കയം | |
|---|---|
| വിലാസം | |
പുളളിയിലങ്ങാടി ആനക്കയം പി ഒ 676509 | |
| സ്ഥാപിതം | 1884 |
| വിവരങ്ങൾ | |
| ഫോൺ | 9020039369 |
| ഇമെയിൽ | gmlpsanakkayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18592 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ റഷീദ് അലി വി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പുളളിയിലങ്ങാടിയിൽ ഏകാധ്യാപക വിദ്യാലയമായി 1884ൽ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പിൽക്കാലത്ത് എൽപി സ്കൂളുകൾ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയർന്ന ക്ലാസ് നാലാംതരമായി മാറി.
1960കളിൽ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് സ്കൂൾ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നൽകിയ 60 സെൻറ് സ്ഥലത്ത് സർക്കാർ വക കെട്ടിടം പണിയുകയും 1972ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.
പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെൺകുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളിൽ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളിൽ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയിൽ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 4കമ്പ്യൂട്ടർ, ചലിക്കുന്ന എൽ.സി.ഡി. പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്, അഡാപ്ററഡ് ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറിത്തോട്ടം, വനവൽക്കരണം, കൂത്താടിഭോജ്യമത്സ്യക്കൃഷി.
മുൻ സാരഥികൾ
നോട്ടീസ് ബോർഡ്
1. പഠനയാത്ര ഈ വർഷത്തെ പഠനയാത്ര പാലക്കാട്- മലമ്പുഴ ഭാഗത്തേക്ക് നടത്താൻ പി ടി എ യോഗം തീരുമാനിച്ചു.
ക്ലബ്ബുകൾ
1.വിദ്യാരംഗം കുട്ടികോളുടെ സാഹിത്യ നൈപുണികൾ വളർത്തിയെടുക്കാനുകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2.സയൻസ് 3.മാത് സ്, 4.അറബി, 5.ഇംഗ്ലീഷ് 6.പരിസ്ഥിതി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. അക്വേറിയം പരിപാലിക്കുന്നു. 7.ഹെൽത്ത് 8.സ്പോർട്സ്
വഴികാട്ടി
മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.