ജി.എൽ.പി.എസ് പടനിലം
ജി.എൽ.പി.എസ് പടനിലം | |
---|---|
വിലാസം | |
പടനിലം ജി എൽ പി സ്കൂൾ പടനിലം , 673571 | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | ......................... |
ഇമെയിൽ | glpschoolpadanilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിദ്ദീഖ് സി കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെൻറ് സ്കൂളാണ് പടനിലം ജി.എൽ. പി. സ്കൂൾ. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എൽ.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1963 ൽ പടനിലം ജി.എൽപി. സ്കൂൾ എന്ന പേരിൽ പടനിലത്ത് പ്രവർത്തിച്ചുവരുന്നു.
NH 212 നോട് ചേർന്ന് കിടക്കുന്ന 3.75 സെൻറ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വർഷം മുതൽ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാൽ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയിൽ പ്രവർത്തിക്കുന്നു. 100 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.
ഭൗതികസൗകരൃങ്ങൾ
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എൻ.എച്ച് 212 നോട് ചേർന്ന് കിടക്കുന്ന മുന്നേമുക്കാൽ സെൻറ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂൾ പ്രവർത്തിക്കുന്നത്. വാടക കെട്ടിടത്തിൽ നിൽക്കുന്ന ഹാളിന് 2013-2014 വർഷം മുതൽ ഫിറ്റനസ് ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂൾ അധികാരികളും നാട്ടുകാരും.
മികവുകൾ
പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.
ദിനാചരണങ്ങൾ
ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
അദ്ധ്യാപകർ
സിദ്ദീഖ്. സി.കെ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം. കെ.സി സലീന. പി മുഹ്‌സിന. കെ.സി മുഹമ്മദ്. പി
ക്ളബുകൾ
===കാർഷിക ക്ലബ്
- സ്കൂളിൽ പച്ചക്കറിത്തോട്ടം
- വീടുകളിൽ കൃഷിഭവൻ സഹായത്തോടെ പച്ചക്കറിത്തോട്ടം
- ഫീൽഡ്ട്രിപ്പ്
- കർഷകരുമായി അഭിമുഖം
- മഴ ഉത്സവം
=
===ഗണിത ക്ളബ്
- ഗണിത ലാബ്
- ചോദ്യാവലി
- റീസണിഗ് എബിലിറ്റി വർധിപ്പിക്കൽ
- എെ.സി.ടി സാധ്യത പ്രയോജനപ്പെടുത്തൽ
- ജ്യോമെട്രിക്കൽ പാറ്റേൺ പരിചയപ്പെടുത്തൽ
=
===സയൻസ് ക്ലബ്
- ലഘുപരീക്ഷണങ്ങൾ
- ചാന്ദ്രദിനാചരണം
- സയൻസ് പ്രശ്നോത്തരി
=
===സാമൂഹ്യ ശാസ്ത്ര ക്ലബ്
- സ്റ്റഡീ ടൂർ
- പൊതു വിജ്ഞാനം
- പരിസ്ഥിതി പഠനം
- പുഴ സംരക്ഷണം
- കൊളാഷ് നിർമാണം
=
===ശുചിത്വ സേന
- വ്യക്തി ശുചിത്വ ചാർട്ട്
- പരിസര ശുചിത്വം
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.
=
വഴികാട്ടി
{{#multimaps:11.332977,75.8911461|width=800px|zoom=12}}