ജി.എൽ.പി.എസ് പടനിലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അക്കാദമിക വർഷത്തിൽ തിരികെ സ്കൂളിലക്ക് എന്ന പദ്ധതിയനുസരിച്ച് നവംബർ ഒന്നാം തീയതി കുന്ദമംഗലം ഉപജില്ലാ തല പ്രവേശനോത്സവം ജി.എൽ.പി സ്കൂൾ പടനിലത്ത് വെച്ച് നടത്തി. പ്രസ്തുത പരിപാടിയിൽ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ ജെ .പോൾ സർ , പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ,വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ,വിദ്യാഭ്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

തിരികെ സ്കൂളിലേക്ക്

കുട്ടികളെ സ്വീകരിക്കാനായി സ്കൂൾ അങ്കണവും ക്ലാസ് മുറികളും മനോഹരമായി അലങ്കരിച്ചു. ബയോ ബബിൾ ക്രമീകരണമനുസരിച്ച് കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ മൂന്ന് ദിവസം ബാച്ച് 1 ഉം അടുത്ത മൂന്ന് ദിവസം ബാച്ച് 2 ഉം സ്കൂളിൽ എത്താൻ തീരുമാനിച്ചു. കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ കവാടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് കുട്ടി കളുടെ ഊഷ്മാവ് പരിശോധിച്ചു. ക്ലാസ് മുറികളിൽ സാനിറ്റൈസറും ബാത്ത്റുമിലൂം കൈ കഴുകുന്ന സ്ഥലങ്ങളിലും ഹാൻഡ് വാഷും ക്രമീകരിച്ചു. സ്കൂൾ ചുമരുകളിലും പരിസരങ്ങളിലും കോവി ഡ് മാനദണ്ഡങ്ങൾ എഴുതിയ സ്റ്റിക്കർ പതിപ്പിച്ചു ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ച് ഓരോ കുട്ടിയുടെയും ഇരിപ്പിടത്തിൽ അവരുടെ പേരുകൾ എഴുതി ഒട്ടിച്ചു. കുട്ടികൾക്ക് പായസവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.