എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്

21:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
വിലാസം
കുറ്റിപ്പുറം

എ.എൽ.പി.എ​സ് കുറ്റിപ്പുറം സൗത്ത്, സൗത്ത് ബസാർ, കുറ്റിപ്പുറം.
,
679571
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9745251236
ഇമെയിൽsouthalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ.സേതുമാധവൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

                                     കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. 

31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.

                                പഴയ കാലത്തെ കുറ്റിപ്പുറം അങ്ങാടി സൗത്ത് ബസാറിലായിരുന്നു. പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സൗത്ത് ബസാറിലായിരുന്നു. പഴയ സ്കൂൾ രേഖകളിൽ സ്ഥലപ്പേര് കുറ്റിപ്പുറം നഗരം എന്നാണ് കാന്നുന്നത്. ആൺ കുട്ടികളും പെൺകുട്ടികളും തുടക്കം മുതലെ ഈ വിദ്യാലയത്തിൽ ഒരുമിച്ച് പഠിക്കുന്നു. മുസ്ലീം കുട്ടികൾ മാത്രമാണ് ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളായി ഉണ്ടായിരുന്നത് പി.അയമു മാസ്റ്റർ ,മൂസ മൊല്ല , ആയിശു , ഉമ്മാത്തു, കെ.വേലായുധൻ നായർ, അച്ചുണ്ണി, കേശവൻ നായർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്ക കാലത്ത് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.

1950-ൽ ശ്രീ.സി. വേലായുധൻ നായർ ഈ വിദ്യാലയം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടങ്ങളിൽ ചിലതെല്ലാം ആ കാലത്ത് പണിതതാണ്.1981 വരെ അദ്ദേഹം സ്കൂളിന്റെ മാനേജരായും പ്രധാന അധ്യാപകനായും സേവന മനുഷ്ഠിച്ചു.അദ്ദേഹത്തിന്റ മരണത്തെ തുടർന്ന് 1998 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീ.S. V മണികണ്ഠനാണ് സ്കൂൾ മാനേജർ.2008 മുതൽ S സൗദാമിനിയമ്മ മാനേജരായി ചാർജ് ഏറ്റെടുത്തു തുടരുന്നു.

                              അത്യാവശ്യ ഭൗതിക സൗകര്യങ്ങൾ മാനേജർ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളിലേക്കും വൈദ്യുതി കണക്ഷനുമുണ്ട്. കുട്ടികൾക്കായി  സ്കൂൾ സംരക്ഷണസമിതി കമ്പ്യൂട്ടർ ലാബും,പ്രോജക്ടറും ഏർപ്പെടുത്തിയിരിക്കുന്നു.പഠന പ്രവർത്തനങ്ങളിൽ PTA,M T A  , S S G എന്നിവയുടെ പിന്തുണ ലഭിച്ചിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി