എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.
എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത് | |
---|---|
വിലാസം | |
കുറ്റിപ്പുറം എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത് , കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | southalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19356 (സമേതം) |
യുഡൈസ് കോഡ് | 32050800605 |
വിക്കിഡാറ്റ | Q64563790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 152 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് എൻ എം |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻ്റെ പുതിയ മൂന്നു നില കെട്ടിടം 2018 -ൽ ഉദ്ഘാടനം ചെയ്തു. 13 ക്ലാസ്സ് മുറികൾ അടങ്ങുന്ന കെട്ടിടം പ്രാദേശിക കലാകാരന്മാരുടെ സഹായത്താൽ വർണാഭമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും സ്മാർട് ടി വി സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കളരി പരിശീലനം
- ഫുട്‍ബോൾ പരിശീലനം
- ശാസ്‍ത്ര ക്യാമ്പുകൾ
- സൂപ്പർ സൗത്ത് ക്വിസ്സ് മത്സരം
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | സേതുമാധവൻ | ||
2 | സുഭദ്ര | ||
3 | പദ്‍മിനി |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം ടൗണിൽ നിന്നും തിരൂർ റോഡിന് എതിർഭാഗത്ത് ഉള്ള നൊട്ടനാലുക്കൽ ക്ഷേത്ര റോഡിലൂടെ 100 മീറ്റർ പോയി കഴിഞ്ഞാൽ സ്കൂളിൽ എത്താം.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19356
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ