തോരായി എം എൽ പി എസ്
തോരായി എം എൽ പി എസ് | |
---|---|
വിലാസം | |
തോരായി തോരായി A.M.L.P സ്കൂൾ മൊടക്കല്ലൂർ PO ഉള്ളിയേരി വഴി കൊയിലാണ്ടി , 673315 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 2700192 |
ഇമെയിൽ | amlpthorayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജശ്രീ ബി എസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തോരായി AMLP സ്കൂൾ സ്ഥാപിതമായിട്ട് ഏകദേശം 100 വർഷം പിന്നിടുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന ശ്രീ പി കെ മൊയ്‌ദീൻ കുട്ടി മുസ്ലിയാർ ആണ് സ്കൂൾ സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിതമായത്. പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പ്രവർത്തന മേഖല കുറവാണ് . ഈ സ്കൂളിന്റെ തൊട്ടടുത്തായി 1.5 കി.മി വ്യത്യാസത്തിൽ മറ്റൊരു സ്കൂളും പ്രവർത്തിച്ചു വരുന്നു.
ഭൗതിക സാഹചര്യം
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.എല്ലാ കാലാവസ്ഥയിലും കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്താനുള്ള റോഡ് സൗകര്യം ഉണ്ട് .
പാഠ്യ -പദ്ധ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ്ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാ കായിക ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കാളികൾ ആകാറുണ്ട്. LSS പോലുള്ള മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം സ്കൂളിൽ നൽകി വരുന്നു. മൂന്നോളം വർഷങ്ങളിൽ സ്കൂളിന് LSS വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ശ്രീ മാധവൻ മാസ്റ്റർ ,കെ ബാലൻ മാസ്റ്റർ ,ശ്രീ അനന്തകുറുപ്പ് മാസ്റ്റർ, ശ്രീമതി പി ജി രാധമ്മ ശ്രീ പി പി ചന്ദ്രൻ ,ശ്രീ രാഘവൻ മാസ്റ്റർ എന്നിവർ സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകരാണ്. ശ്രീ കെ ഗോപാലൻ മാസ്റ്റർ ,ഗംഗാധരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ദേവകി അന്തർജ്ജനം അമ്മിണി ടീച്ചർ ,കെ കെ ശൈലജ ,ഉഷ ടി പി ,പി സി ലീലാവതി എന്നിവർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ച അധ്യാപകരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ മാധവൻ മാസ്റ്റർ
- കെ ബാലൻ മാസ്റ്റർ
- ശ്രീ അനന്തകുറുപ്പ് മാസ്റ്റർ,
- ശ്രീമതി പി ജി രാധമ്മ
- ശ്രീ പി പി ചന്ദ്രൻ
- ശ്രീ രാഘവൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഉളേളരിയിൽ നിന്നും കോഴിക്കോടു റൂടിൽ ഏകദേശം 10 കി മി അകലെ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}