ദേവമാതാ എൽ പി എസ് ആടിക്കൊല്ലി

23:55, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ)


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി . ഇവിടെ 95 ആൺ കുട്ടികളും 72പെൺകുട്ടികളും അടക്കം 167 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ദേവമാതാ എൽ പി എസ് ആടിക്കൊല്ലി
വിലാസം
ആടിക്കൊല്ലി

ആടിക്കൊല്ലിപി.ഒ,
വയനാട്
,
673579
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ04936243838
ഇമെയിൽdevamathaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻValsamma M
അവസാനം തിരുത്തിയത്
04-08-2018SHELLY JOSE


പ്രോജക്ടുകൾ


ചരിത്രം

ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ എട്ട് അധ്യാപകരും നൂറ്റി അറുപത്തിയേഴ് കുട്ടികളും ഉണ്ട്. ഇതിൽ എഴുപതോളം കുട്ടികൾ പട്ടിക വ൪ഗ്ഗത്തിൽ പെട്ടവരാണ്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 37 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലേയും ബത്തേരി ബ്ളോക്കിലേയും 'മികച്ച സ്കൂളായി' ഈ വിദ്യാലയം പല പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജിവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ. അബ്രാഹം നാടുകുന്നേലച്ചനും, പ്രധാനാധ്യാപിക ശ്രീമതി. എം.വത്സമ്മയും ആണ്.

ഭൗതികസൗകര്യങ്ങൾ

#  ടോയിലറ്റ് സൗകര്യങ്ങൾ
#  വിശാലമായ ഗ്രൗണ്ട്
#  സ്റ്റേജ്
#  കഞ്ഞിപ്പുര
#  കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}