സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര

21:35, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്. അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്. 1929 ആഗസ്റ്റ് 20 തീയതി 1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. 1960 ൽ പള്ളിവക ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി അന്നത്തെ വികാരിയച്ചൻ, ബഹു.നാല്പാടൻ ദേവസ്സി - സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ൽ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കൽ സ്ക്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. 14.7.1960 ൽ സെൻറ്.മേരീസ് എൽ.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി. പഠനതലത്തിൽ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലർത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളിൽ ഏറെ സമ്മാനങ്ങൾ, മോറൽ സയൻസിൽ രൂപതാതല റാങ്കുകൾ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാർത്ഥന, ക്ലാസ്സുകൾ, സന്മാർഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളർത്തുവാൻ അധ്യാപകർ സർവ്വാത്മനാ ശ്രമിക്കുന്നു. സി.ആൻറണിയ, സി.മെലാനി, സി.ബോർജിയ, സി.ഹിൽഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈൻ, സി.സിൽവി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവർ പ്രധാനാധ്യാപികമാരായിട്ടുണ്ട്.

സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ, മഞ്ഞപ്ര പി.ഒ,
,
683581
സ്ഥാപിതം30/7/1929
വിവരങ്ങൾ
ഫോൺ0484-2692662
ഇമെയിൽ25435stmaryslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്മിത എം.കെ.
അവസാനം തിരുത്തിയത്
28-12-2021Elby


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • പ്രയർ റൂം,
  • കമ്പ്യൂട്ടർ റൂം,
  • റീഡിംഗ് റൂം,
  • ലൈബ്രറി,
  • പാർക്ക് ,
  • സ്പോർട്സ് ഗ്രൗണ്ട്,
  • ശുചിത്വമുള്ള ടോയ് ലറ്റ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം,
  • കലാവേദി,
  • ബാലസഭ,
  • ക്വിസ്സ് കോർണർ,
  • സ്ക്കൂൾ മാഗസിൻ

മുൻ സാരഥികൾ

  • സി.ആൻറണിയ - 1948 to 1953
  • സി.മെലാനി - 1953 to 1958
  • സി.ബോർജിയ - 1958 to 1962
  • സി.ഹിൽഡ - 1962 to 1978
  • സി.റോസെല്ലോ - 1978 to 1985
  • സി.ബെനോയി - 1985 to 1987
  • സി.അമാബലിസ് - 1987 to 1994
  • സി.ലൊറൈൻ - 1994 to 1998
  • സി.സിൽവി - 1998 to 2002
  • സി.ജെയ്സ് മേരി - 2002 to 2006
  • സി.റാണി ഗ്രെയ്സ് - 2006 to 2016

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • സി.മെറ്റ്സി
  • ശ്രീമതി ലീന ജോസ് തളിയത്ത്
  • സി.ലിറ്റിൽ ട്രീസ
  • സി.കൃപ മരിയ
  • ശ്രീമതി ഡെയ്സി ആൻറണി

നേട്ടങ്ങൾ

2002 - 2003

                       മോറൽ സയൻസ്			- 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യർ

പഞ്ചായത്ത് തല സ്പോർട്സ് - ഒന്നാം സ്ഥാനം പ്രവ‍ത്തിപരിചയ മേള - സെക്കൻറ് ഓവറോൾ ശാസ്ത്രമേള - ഒന്നാം സ്ഥാനം ബാലകലോത്സവം - മൂന്നാം സ്ഥാനം 2004-2005

                       മോറൽ സയൻസ്			- ഒന്നാം റാങ്ക് - കുമാരി അഞ്ജു ജേക്കബ്

പഞ്ചായത്ത് തല സ്പോർട്സ് - ഫസ്റ്റ് ഓവറോൾ സബ് ജില്ലാതല സ്പോർട്സ് - സെക്കൻറ് ഓവറോൾ സബ് ജില്ലാതല ബാലകലോത് സവം - കലാതിലകം- ആൻ മേരി വർഗ്ഗീസ് 2005-2006

                       ബാലകലോത്സവം			- സെക്കൻറ് ഓവറോൾ

2006-2007

                      മോറൽ സയൻസ്			- രണ്ടും മൂന്നും റാങ്കുകൾ

2008-2009

                    മോറൽസയൻസ്			      - രണ്ട്, മൂന്ന്, പത്ത് റാങ്കുകൾ

പ്രവ‍ത്തിപരിചയമേള - സെക്കൻറ് ഓവറോൾ ബാലകലോത്സവം - ഫസ്റ്റ് ഓവറോൾ 2009-2010

                    മോറൽ സയൻസ്			     - മൂന്ന്, നാല്, ഏഴ് റാങ്കുകൾ

- അതിരൂപത ഫസ്റ്റ് ഓവറോൾ 2010-2011

                  മോറൽ സയൻസ്			    - സെക്കൻറ് ഓവറോൾ

2011-2012

                  മോറൽ സയൻസ്			   - രണ്ട് എ പ്ലസ് , മൂന്ന് എ ഗ്രെയ്ഡുകൾ

- ഫസ്റ്റ് ഓവറോൾ 2012-2013

                 കലോത്സവം				- ഫസ്റ്റ് ഓവറോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ലീനു ആനന്ദൻ - അഡ്വക്കേറ്റ്, എറണാകുളം ഹൈകോർട്ട്, *മഹേഷ് - യൂണിവേഴ്സിറ്റി പ്രൊഫസർ, *ജയിംസ് വടക്കുംഞ്ചേരി - ഫസ്റ്റ് ക്രിമിനോളജിസ്റ്റ്, *വിദ്യാ ഉണ്ണികൃഷ്ണൻ - ഡോക്ടർ, *ദിവ്യ ആർ - എൻഞ്ചിനീയർ, *സി. ഗ്രെയ്സ് ലിൻ സി.എം.സി - എറണാകുളം പ്രോവിൻസ്, *ഫാ.ബിൻറോ കിലുക്കൻ - വികാരി, സെൻറ്. ലിറ്റിൽ ഫ്ലവർ ചർച്ച്, തൃക്കാക്കര, *ഫാ. ജോസഫ് മണവാളൻ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു, *ഫാ. ഫ്രാൻസിസ് മണവാളൻ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു


=വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് സെൻറ്. മേരീസ് എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും എട്ടു കിലോമീറ്റർ ദൂരവും. പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെൻറ്.മേരീസ് യു.പി.സ്ക്കൂൾ, ജ്യോതിസ് സെൻട്രൽ സ്ക്കൂൾ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.