സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര
Schoolwiki award applicant
സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

എറണാകുളം ജില്ലയിലെ ആലുവവിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര എന്ന ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി. സ്കൂൾ . മഞ്ഞപ്ര നാടിനു മാത്രമല്ല, ഇതിന്റെ ചുറ്റുപാടുമുള്ള അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കികൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇന്നും വിജ്ഞാനദീപമായി ഈ നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതയും പ്രാർഥനാമന്ത്രങ്ങളും സമീപവിദ്യാലയങ്ങളുടെ സാന്നിധ്യവും ഈ അക്ഷരമുത്തശ്ശിക്ക് അഭിമാനമാണ്.....വെളിച്ചമാണ്....
| സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര | |
|---|---|
| വിലാസം | |
മഞ്ഞപ്ര മഞ്ഞപ്ര പി.ഒ. , 683581 , എറണാകുളം ജില്ല | |
| സ്ഥാപിതം | 30 - 4 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 0484 2692662 |
| ഇമെയിൽ | stmaryslpschoolmanjapra@gmail.com |
| വെബ്‍സൈറ്റ് | stmaryslpsmanjapra.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25435 (സമേതം) |
| യുഡൈസ് കോഡ് | 32080201203 |
| വിക്കിഡാറ്റ | Q99509700 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ഞപ്ര പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 115 |
| ആകെ വിദ്യാർത്ഥികൾ | 236 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്മിത എ൦.കെ |
| പി.ടി.എ. പ്രസിഡണ്ട് | ജയൻ പി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി സതീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്. അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്.കൂടുതൽ അറിയുക.
ഭൗതികസൗകര്യങ്ങൾ
- പ്രയർ റൂം
- കമ്പ്യൂട്ടർ റൂം
- ലൈബ്രറി
- പാർക്ക്
- സ്പോർട്സ് ഗ്രൗണ്ട്
- ശുചിത്വമുള്ള ടോയ് ലറ്റ്സ്
- സ്കൂൾ ബസ് കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം,
- കലാവേദി,
- ബാലസഭ,
- ക്വിസ്സ് കോർണർ,
- സ്ക്കൂൾ ന്യൂസ് ലെറ്റർ കൂടുതൽ അറിയുക.
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതിദിനം
വായനാദിനം
ചാന്ദ്രാദിനം
ഗ്രാന്റ്പാരന്റ്സ് ഡെ
ഹിറോഷിമ, നാഗസാക്കിദിനം
സ്വാതന്ത്ര്യദിനം
ഓണാഘോഷം
മക്കൾക്കൊപ്പം
അധ്യാപകദിനം
അവാർഡ്ദിനം
ഗാന്ധിജയന്തി
ലോകഭിന്നശേഷിദിനം
ക്രിസ്തുമസ്സ്
മാതൃഭാഷാദിനം കൂടുതൽ അറിയുക.
പഠനവിടവു നികത്തൽ പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
വായനാചങ്ങാത്തം
ഹലോ ഇംഗ്ലീഷ്
ഉല്ലാസഗണിതം കൂടുതൽ അറിയുക.
മുൻ സാരഥികൾ

| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സി.ആൻറണിയ | 1948-1953 |
| 2 | സി.മെലാനി | 1953-1958 |
| 3 | സി.ബോർജിയ | 1958-1962 |
| 4 | സി.ഹിൽഡ | 1962-1978 |
| 5 | സി.റോസെല്ലോ | 1978-1985 |
| 6 | സി.ബെനോയി | 1985-1987 |
| 7 | സി,അമാബലിസ് | 1987-1994 |
| 8 | സി.ലൊറൈൻ | 1994-1998 |
| 9 | സി.സിൽവി | 1998-2002 |
| 10 | സി.ജെയ്സ് മേരി | 2002-2006 |
| 11 | സി.റാണി ഗ്രെയ്സ് | 2006-2016 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :




| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | എൻ.ടി. മേരി | 1955-1988 |
| 2 | സി. മെറ്റ്സി | 2002-2014 |
| 3 | ശ്രീമതി. ലീന ജോസ് തളിയത്ത് | 1988-2014 |
| 4 | സി. ലിറ്റിൽ ട്രീസ | 1989-2014 |
| 5 | സി. കൃപ മരിയ | 2005-2014 |
| 6 | ശ്രീമതി ഡെയ്സി ആന്റണി | 2011-2016 |
| 7 | ശ്രീമതി അൽഫാസിയ | 2010-2017 |
| 8 | ശ്രീമതി ജോയ്സി | 2008-2020 |
അംഗീകാരങ്ങൾ
മോറൽ സയൻസ്, സ്പോർട്സ്, പ്രവത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. കൂടുതൽ അറിയുക
ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്ബ്
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. കൂടുതൽ അറിയുക.
പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ
| ലീനു ആനന്ദൻ | അഡ്വക്കേറ്റ്, എറണാകുളം ഹൈക്കോർട്ട് |
|---|---|
| മഹേഷ് | യൂണിവേഴ്സിറ്റി പ്രൊഫസർ |
| ജയിംസ് വടക്കുംഞ്ചേരി | ഫസ്റ്റ് ക്രിമിനോളജിസ്റ്റ് |
| വിദ്യാ ഉണ്ണികൃഷ്ണൻ | ഡോക്ടർ |
| ദിവ്യ ആർ | എഞ്ചിനീയർ |
| സി.ഗ്രെയ്സ് ലിൻ സിഎംസി | എറണാകുളം |
| ഫാ.ബിന്റോ കിലുക്കൻ | വികാരി, എടനാട് പള്ളി |
| ഫാ. ജോസഫ് മണവാളൻ | ഡയറക്ടർ, ജീവാലയ- ചെങ്ങൽ |
| ഫാ.ഫ്രാൻസിസ് മണവാളൻ | പി.എച്ച്.ഡി |
=വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് സെൻറ്. മേരീസ് എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും എട്ടു കിലോമീറ്റർ ദൂരവും. പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെൻറ്.മേരീസ് യു.പി.സ്ക്കൂൾ, ജ്യോതിസ് സെൻട്രൽ സ്ക്കൂൾ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25435
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
