ഉള്ളടക്കത്തിലേക്ക് പോവുക

കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 16 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ത്രേസ്യാമ്മ അലക്സ് (സംവാദം | സംഭാവനകൾ) (ശൗചാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ്
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9446071223
ഇമെയിൽkumarakomstpeterslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33241 (സമേതം)
യുഡൈസ് കോഡ്32100700311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ബി.ആർ.സികോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുമരകം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ അലക്സ്
പി.ടി.എ. പ്രസിഡണ്ട്ദിവ്യേഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനു
അവസാനം തിരുത്തിയത്
16-05-2026ത്രേസ്യാമ്മ അലക്സ്


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലുള്ള കുമരകം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് എൽ പി സ്കൂൾ കുമരകം

ചരിത്രം

കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 110 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിന് ക്ലാസ് മുറികൾ

കളിസ്ഥലം

അടുക്കള

മഴവെള്ള സംഭരണി

ശൗചാലയം

അധ്യാപകർ

ത്രേസ്യാമ്മ അലക്സ് (പ്രധാന അധ്യാപിക)

റിയ മേരി രാജൻ

സെബാസ്റ്റ്യൻ സി.ഡി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിലെ പ്രധാന അധ്യാപകർ

1 പി.ജെ പീറ്റർ 1985-1992
2 ടി.എം അലക്സാണ്ടർ 1992-1997
3 ചാർളി കോശി 1997-2001
4 ഡാറാസ് ഡിക്രൂസ് 2001-2003
5 കരോളിൻ. പി. മെറീന 2003-2014
6 ജോയിച്ചൻ 2014-2016
7 ജെയിംസ് ജോസഫ് 2016-2022
8 വിൽഫ്രഡ് പി പി 2022-2026
9 ത്രേസ്യാമ്മ അലക്സ് 2026-

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ  ബസ്സ് / ഓട്ടോ മാർഗം എത്താം.
  • കോട്ടയം ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്ററിൽ എത്താം ഇതിനായി കോട്ടയം ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത്
  • കുമരകം ബോട്ട് ജെട്ടിയിൽ നിന്നിം 200 മീറ്ററിൽ എത്താം
Map