കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ്/2026
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025 | 2026 |
ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പ് (2024-27 ബാച്ച്)

സ്വാഗത സംഘ രൂപീകരണം
ഫെബ്രുവരി 4ന് ക്യാമ്പ് വേദിയായ നടുവണ്ണൂർ ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം പേരാമ്പ്ര എ ഇ ഒ ശ്രീ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ സത്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ നിഷിദ് സ്വാഗതം പറഞ്ഞു. കൈറ്റ് ജില്ലാ കോഡിനേറ്റർ ശ്രീ മനോജ്കുമാർ, ക്യാമ്പ് കോഡിനേറ്റർ ടി കെ നാരായണൻ, നൗഫൽ കെ പി എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി. ലിറ്റിൽ കൈറ്റ് മെൻറർ ശ്രീ അനീഷ് നന്ദി പറഞ്ഞു. സ്വാഗതസംഘം-ചിത്രങ്ങൾ കാണാം
കമ്മറ്റികൾ
| കമ്മറ്റി | ചുമതല |
|---|---|
| സ്വാഗത സംഘം | സത്യൻ കുളിയാപ്പൊയിൽ(ചെയർമാൻ), ഷാമിനി ഇ കെ(കൺവാനർ) , മനോജ്കുമാർ(കൈറ്റ്) |
| പബ്ലിസിറ്റി | റഷീദ് കെ ടി കെ, പ്രജീഷ്(കൈറ്റ്) |
| ഭക്ഷണം | പ്രമോദ് കുമാർ, നൗഫൽ(കൈറ്റ്) |
| അക്കമഡേഷൻ | ഫാത്തിമ ഷാനവാസ്, ധർമജ(കൈറ്റ്) |
| വെൽഫയർ | വിനോദ് കുമാർ, ഷമീർ(കൈറ്റ്) |
| കൾച്ചറൽ പ്രോഗ്രാം | ഷാജി കാവിൽ, ജിയോ കുര്യൻ(കൈറ്റ്) |
| ലൈറ്റ്& സൗണ്ട് | നാസിഫ്, നിധുൻ(കൈറ്റ്) |
| ക്യാമ്പ് കോഓർഡിനേറ്റർ | ടി കെ നാരായണൻ(കൈറ്റ്) |
ഉത്ഘാടനം
അത്യാധുനിക സാങ്കേതിക വിദ്യയുടെ മാതൃകയിൽ വിദൂര നിയന്ത്രിത റോവർ നിർമാണം ഉൾപ്പെടെ കുട്ടികളെ പരിച യപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് ജില്ലാതല സഹവാസ ക്യാംപ് ഫെബ്രുവരി 7,8 തിയ്യതികളിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ആണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, മാൻ ഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങൾ തയാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടി. കൈറ്റ് പുതുതായി സ്കൂളുകൾക്കു നൽകുന്ന ഇഎസ്പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്. സബ് ജില്ലാ ക്യാംപുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 99 കുട്ടികളാണു ക്യാംപിൽ പങ്കെടുത്തത്. ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് കുട്ടികളുമായി സംവദിച്ചു. ജില്ലയിലെ സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനവും നടത്തി. ഉത്ഘാടനം-ചിത്രങ്ങൾ കാണാം
ക്യാമ്പ് റിസോഴ്സ് പേഴ്സൺ
| 1 | മഹേശൻ കെ ജി | പ്രോഗ്രാമിങ്ങ് |
| 2 | ആഘോഷ്.എൻ.എം | പ്രോഗ്രാമിങ്ങ് |
| 3 | രാജേഷ്.പി | പ്രോഗ്രാമിങ്ങ് |
| 4 | സുലൈമാൻ ജെ.എം | പ്രോഗ്രാമിങ്ങ് |
| 5 | രാഗേഷ് ജി ആർ | പ്രോഗ്രാമിങ്ങ് |
| 6 | ഷാജി.വി | ആനിമേഷൻ |
| 7 | അനുപമ.പി | ആനിമേഷൻ |
| 8 | ജവാദ് അലി | ആനിമേഷൻ |
| 9 | ജിതേഷ് കൊയമ്പ്രത്ത് | ആനിമേഷൻ |
| 10 | മുഹമ്മദ് അഷ്റഫ് പി സി | ആനിമേഷൻ |
പരിശീലനം
ലിറ്റിൽകൈറ്റ്സ് അവാർഡ്
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലിക്കറ്റ് ഗേൾസ് എച്ച്എസ്എസ് കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗലൂർ എച്ച്എസ്എസ് രണ്ടാം സ്ഥാനവും സാവിയോ എച്ച്എസ്എസ് ദേവഗിരി മൂന്നാം സ്ഥാനവും നേടി. ജിഎച്ച്എസ്എസ് പുനൂർ, ജിഎച്ച്എസ്എസ് നല്ലളം, ജിഎച്ച്എസ്എസ് കൊടുവള്ളി, പൊയിൽക്കാവ് എച്ച്എസ്, ടെക്നിക്കൽ എച്ച്എസ് കോഴിക്കോട്, ജിഎച്ച്എസ്എസ് പെരിങ്ങൊളം, മർക്കസ് ഗേൾസ് എച്ച്എസ് കാരന്തൂർ, എംകെഎച്ച്എം എകെ എച്ച്എസ്എസ് ഫോർ ഗേൾസ് മുക്കം, സെന്റ് ജോർജ് എച്ച്എസ് വിലങ്ങാട്, നോച്ചാട് എച്ച്എസ്എസ്, സെന്റ് ആന്റണീസ് എച്ച്എസ് കണ്ണംതോട്, എംജെവിഎച്ച്എസ്എസ് വില്ല്യാപ്പള്ളി, സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ് വടകര യൂണിറ്റുകൾ ഉപജില്ലകളിലെ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ 162 ഹൈസ്കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ളത്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്കാര തുകയ്ക്കൊപ്പം പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്കൂൾ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ചെയർമാനായ സമിതി പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.
എൽ കെ അംഗങ്ങൾക്ക് പ്രത്യേകപരിശീലനം
ഫെബ്രുവരി മാസത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സന്ദർശിച്ച് വിവിധ ഘട്ടങ്ങളിലൂടെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പഠന പുരോഗതി വിലയിരുത്തുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. എന്താണ് ഫ്രീ സോഫ്റ്റ്വെയർ ?,എന്തുകൊണ്ട് വിദ്യാലയങ്ങളിൽ ഇത് ഉപയോഗിക്കുന്നു?തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണ വരുത്തി. ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്വെയർ, സ്ക്രാച്ച്, റോബോട്ടിക്സ് എന്നിവയിൽ അടിസ്ഥാനപരമായി കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ പ്രായോഗിക പരിശീലനം ക്ലാസിൽ നടത്തി. തുടർന്ന് ഒരു ചോദ്യാവലി ഉപയോഗിച്ച്ഒമ്പതാം ക്ലാസിൽ കുട്ടികൾ നേടേണ്ട ശേഷികളുടെ വിലയിരുത്തൽ നടത്തി.ഇത് അപഗ്രഥിക്കുകയുംയൂണിറ്റിലെ പ്രവർത്തനങ്ങളുടെ പിന്നോക്കാവസ്ഥ കണ്ടെത്തി ഹെഡ്മാസ്റ്റർ, എസ് ഐ ടി സി , മെന്റർമാർ എന്നിവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി റെമഡിയൽ ക്ലാസിന്റെ തീയതി തീരുമാനിച്ചു.
-
പ്രത്യേക പരിശീലനം GVHSS Koyilandy
-
പ്രത്യേക പരിശീലനം Panthalayani GHSS
-
പ്രത്യേക പരിശീലനം GVHSS Atholi
സർവം എ ഐ മയം-രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്സ്
ആറുലക്ഷം രക്ഷിതാക്കൾക്ക് എഐ സാക്ഷരത; KITE 'സർവ്വം എഐ മയം' പദ്ധതിക്ക് തുടക്കമായി
കേരളത്തിലെ മുതിർന്നവർക്കിടയിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച അറിവ് വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് വിപുലമായ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചു. "സർവ്വം എഐ മയം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ബോധവൽക്കരണ പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ 2,200 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകൾ വഴി ആറ് ലക്ഷം രക്ഷിതാക്കൾക്ക് എഐ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
2026 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഓരോ യൂണിറ്റും ശരാശരി 300 രക്ഷിതാക്കൾക്ക് വീതം പരിശീലനം നൽകും. എഐയുടെ അനന്തമായ സാധ്യതകളെയും ഒപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തുന്ന രീതിയിലാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിശീലന മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിലൂടെ എഐ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്നതിനാണ് പരിശീലനത്തിൽ മുൻഗണന നൽകുന്നത്. പക്ഷികളെയും സസ്യങ്ങളെയും തിരിച്ചറിയുക, തമിഴ് ഉൾപ്പെടെയുള്ള ഇതരഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക, എഐ അസിസ്റ്റന്റുകളെ ഉപയോഗിച്ച് കവിതകൾ എഴുതുകയോ യാത്രകൾ പ്ലാൻ ചെയ്യുകയോ ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാങ്കേതിക വിദ്യയുടെ ഗുണങ്ങൾക്കൊപ്പം തന്നെ ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും പദ്ധതി മുന്നറിയിപ്പ് നൽകുന്നുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ , ശബ്ദങ്ങൾ, ചിത്രങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഇതിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളെ പ്രതിരോധിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ മനസ്സിലാക്കാനും ഇവ സഹായിക്കും. കൈറ്റ് വികസിപ്പിച്ച എഐ അധിഷ്ഠിത ലേണിങ് പ്ലാറ്റ്ഫോമായ 'സമഗ്ര പ്ലസ് ലേണിങ് റൂം' വഴിയുള്ള പഠന സഹായത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവാന്മാരാക്കും. 2026 ഫെബ്രുവരി 20-ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഐടി നിയമങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പരിശീലനം നടപ്പിലാക്കുന്നത്.
-
കൊയിലാണ്ടി സബ്ജില്ല
-
കൊയിലാണ്ടി സബ്ജില്ല
-
കൊയിലാണ്ടി സബ്ജില്ല
ലിറ്റിൽകൈറ്റ്സ് പ്രീ ക്യാമ്പ് - 1 (2024-27 ബാച്ച്)
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിനു മുന്നോടിയായി നടത്തുന്ന ഒന്നാമത്തെ പ്രീക്യാമ്പ് കൈറ്റ് ജില്ലാസെന്ററിൽ 2026 ഏപ്രിൽ 1ന് നടന്നു. മഹേശൻ കെ ജി, രാഗേഷ് ജി ആർ, അനുപമ, ജവാദ് അലി എന്നീ മാസ്റ്റർട്രെയിനർമാർ പരിശീലനത്തിനു നേതൃത്വം നൽകി. </gallery>




