കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ്/2025
| Home | 2025 |
എൽ കെ മെന്റർമാർക്കുള്ള പരിശീലനം- ഒന്നാം ഘട്ടം
പുതുതായി ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്ക് വേണ്ടിയുള്ള രണ്ടുദിവസത്തെ പരിശീലനം (ഒന്നാം ഘട്ടം) ജൂൺ 18, 19 തീയതികളിലായി മൂന്ന് കേന്ദ്രങ്ങളിൽ നടന്നു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി വടകര ഡയറ്റ്, ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് കോഴിക്കോട്, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി എന്നീ സെന്ററുകളിലാണ് പരിശീലനം ക്രമീകരിച്ചത്. 76 പേർ പരിശീലനം പൂർത്തീകരിച്ച് പുതിയ മെന്റർമാരായി ചുമതല ഏറ്റെടുത്തു.
ലിറ്റിൽ കൈറ്റ്സ് ശില്പശാല
ലിറ്റിൽ കൈറ്റ്സ് 2025-26 വർഷത്തെ ഏകദിന ശില്പശാല കോഴിക്കോട് ജില്ലയിൽ 2025 ജൂൺ 21ന് മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ പയ്യോളി ജിവിഎച്ച്എസ്എസ് ലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ്സിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സെൻറ് ജോസഫ് ബോയ്സ് എച്ച്എസ്എസ് ലുമാണ് വർഷോപ്പ് നടന്നത്. കൈറ്റ് സി ഇ ഒ ശ്രീ. അൻവർസാദത്ത് മൂന്നു കേന്ദ്രങ്ങളിലും ഓൺലൈനിൽ ആമുഖപ്രഭാഷണം നടത്തുകയും പരിശീലനത്തിന്റെ അവസാന സെഷനിൽ എൽ കെ മെന്റർമാരുമായി സംവദിക്കുകയും ചെയ്തു. 180 യൂണിറ്റുകളിൽ നിന്നായി 304 ലിറ്റിൽകൈറ്റ്സ് മെന്റർമാർ ശില്പശാലയിൽ പങ്കെടുത്തു. അതത് വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു.
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
കോഴിക്കോട് വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26
2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 180 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു. 2025 ജൂൺ 25ന് രാവിലെ 9:40 ന് തന്നെ യൂണിറ്റുകൾക്ക് പാസ്‍വേഡ് നൽകി. 9:45 ന് എല്ലാ യൂണ്റ്റുകളിലും പരീക്ഷ ആരംഭിക്കുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം
കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു.
പ്രിലിമിനറി ക്യാമ്പ് (2025-28 ബാച്ച്)
കോഴിക്കോട് ജില്ലയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ 11 വിദ്യാലയങ്ങളിലാണ് ആദ്യദിവസമായ സപ്തംബർ 9 ന് ക്യാമ്പ് നടന്നത്.
-
സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട്
-
സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട്
-
തിരുവങ്ങൂർ എച്ച് എസ്സ് എസ്സ്
-
പൊയിൽക്കാവ് എച്ച് എസ്സ് എസ്സ്
-
കെ പി എം എച്ച് എസ്സ് എസ്സ് അരിക്കുളം
രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് ഒക്ടോബർ 16ന് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്.
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി-കൊയിലാണ്ടി, മേലടി സബ്ജില്ല
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്)
ഒക്ടോബർ 18 ന് രണ്ടാംഘട്ട യൂണിറ്റു ക്യാമ്പുകൾ ആരംഭിച്ചു.
-
ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി
-
ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി
-
തിരുവങ്ങൂർ എച്ച് എസ്സ് എസ്സ്