കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.

സബ്‌ജില്ലാ തല ഐ ടി ക്വിസ് 2025

ഐടി മേള 2025ന്റെ ഭാഗമായി സബ്‌ജില്ലാ ഐ ടി ക്വിസ് കോഴിക്കോട് ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സെപ്റ്റംബർ 23ന് നടന്നു. ഓരോ കേന്ദ്രത്തിലും ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025

ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ മനോജ് കുമാർ കെ, ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവ‌ർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.

മത്സര വിജയികൾ
ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല വിഭാഗം
1 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം എച്ച് എസ്സ്
2 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി റൂറൽ എച്ച് എസ്സ്
3 ജിനാൻ ഡി ആർ സേവാമന്ദിർ എച്ച് എസ്സ് എസ്സ് രാമനാട്ടുകര ഫറോക്ക് എച്ച് എസ്സ്
4 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് ഫറോക്ക് എച്ച് എസ്സ് എസ്സ്
5 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി താമരശ്ശേരി എച്ച് എസ്സ് എസ്സ്
6 അമെൻ അഫ്സൽ ക്രസന്റ് എച്ച് എസ്സ് എസ്സ് വാണിമേൽ നാദാപുരം എച്ച് എസ്സ് എസ്സ്

ഉപജില്ലാ ഐ ടി മേളകൾ 2025-26

കോഴിക്കോട് ജില്ലയിലെ 17 ഉപജില്ലകളിലെ ഐ ടി മേളകൾ ഒക്ടോബർ 7ന് ആരംഭിച്ച് ഒക്ടോബർ 23ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടക്കും.

കോഴിക്കോട് ജില്ലാ ഐ ടി മേള 2025-26

ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ഒന്നാം ദിവസം 272 പേരും രണ്ടാം ദിവസം 153 പേരും മത്സരത്തിൽ പങ്കെടുത്തു. ഷാജി വി, പ്രസൂൺ മാധവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർ മേളയിൽ സജീവമായി പങ്കെടുത്തു.

യു പി വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
1 മുഹമ്മദാലി ടി എ എൽ പി എസ്സ് കോണോട്ട് ടീച്ചിംഗ് എയ്ഡ്

എച്ച് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
2 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം ക്വിസ്സ്
3 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി റൂറൽ ക്വിസ്സ്
4 ആരാധ്യ കെ സി കെ ജി എം എച്ച് എസ് ചിങ്ങപുരം മേലടി ഡിജിറ്റൽ പെയിൻറിംഗ്
5 മൻഹാ നസ്മിൻ കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം ഡിജിറ്റൽ പെയിൻറിംഗ്
6 മിഴാ നിഷാദ് കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി ചോമ്പാല രചനയും അവതരണവും
7 അനൗഷ്ക്ക പി ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര വടകര രചനയും അവതരണവും
8 നവാൻ മുസ്തഫ ജിവിഎച്ച്എസ്എസ് പയ്യോളി മേലടി വെബ് പേജ് ഡിസൈനിങ്
9 ക്രിസ്റ്റ റോസ് കോളിൻസ് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് വെബ് പേജ് ഡിസൈനിങ്
10 ഹരി നന്ദ പ്രസാദ് വി സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ സിറ്റി മലയാളം ടൈപ്പിംഗ് രൂപകല്പനയും
11 സനാ ഷെറിൻ ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര വടകര മലയാളം ടൈപ്പിംഗ് രൂപകല്പനയും
12 ഹംന മുഹമ്മദ് ഫൈസൽ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം നാദാപുരം സ്ക്രാച്ച് പ്രോഗ്രാമിംഗ്
13 ശിവന്യ കെ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര വടകര സ്ക്രാച്ച് പ്രോഗ്രാമിംഗ്
14 ഫിദ ഫാത്തിമ കെ വി യു എച്ച് എച്ച് എസ് എസ് ചാലിയം അനിമേഷൻ
15 ആയിഷഹുദാ കെ എം ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ അനിമേഷൻ
16 പ്രതീഷ് പി എം ഐ എം എച്ച് എസ് എസ് പേരോട് ടീച്ചിംഗ് എയ്ഡ്

എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
17 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് ഫറോക്ക് ക്വിസ്സ്
18 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി താമരശ്ശേരി ക്വിസ്സ്
19 പാർവണ എൻ പ്രമോദ് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ് ഡിജിറ്റൽ പെയിൻറിംഗ്
20 അനാമിക കെ പ്രസന്റേഷൻ എച്ച്എസ്എസ് ഡിജിറ്റൽ പെയിൻറിംഗ്
21 ദ്രുപത് കൃഷ്ണ എം എസ് ജെ എൻ എം ജി എച്ച് എസ് പുതുപ്പണം വടകര രചനയും അവതരണവും
22 ദീപ്ത എ ആർ സിൽവർ ഹിൽസ് എച്ച്എസ്എസ് സിറ്റി രചനയും അവതരണവും
23 ഹരിത് സുനീഷ് സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ് സിറ്റി വെബ് പേജ് ഡിസൈനിങ്
24 ഷെസ മറിയം ടി സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് സിറ്റി വെബ് പേജ് ഡിസൈനിങ്
25 സിയാൻ എസ് കാൽവിൻ സേവിയോ എച്ച്എസ്എസ് ദേവഗിരി മലയാളം ടൈപ്പിംഗ് രൂപകല്പനയും
26 ദേവനന്ദ കെ കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി ചോമ്പാല മലയാളം ടൈപ്പിംഗ് രൂപകല്പനയും
27 സൂര്യ എം എസ് ജി എച്ച്എസ്എസ് വടകര പുത്തൂർ വടകര സ്ക്രാച്ച് പ്രോഗ്രാമിംഗ്
28 അനുദ്യോദ് പ്രേം ജിവിഎച്ച്എസ്എസ് മടപ്പള്ളി ചോമ്പാല സ്ക്രാച്ച് പ്രോഗ്രാമിംഗ്
29 ദേവദത്ത് ജെ ജിവിഎച്ച്എസ്എസ് മടപ്പള്ളി ചോമ്പാല അനിമേഷൻ
30 ഫാത്തിമ ഇസ പി കെ ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ അനിമേഷൻ
31 ഷിനിൽ പി പി പാലോറ എച്ച്എസ്എസ് ഉള്ളിയേരി ബാലുശ്ശേരി ടീച്ചിംഗ് എയ്ഡ്

സംസ്ഥാന ഐ ടി മേള 2025-26

സംസ്ഥാനതല ഐ ടി മേള നവംബർ 7, 8, 9, 10 തിയ്യതികളിൽ പാലക്കാട് കാണിക്കമാത എച്ച് എസ്സ് എസ്സ് ൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 66 പോയിന്റ് നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടി. 121 പോയിന്റോടെ ഓവറോൾ നാലാംസ്ഥാനവും കരസ്ഥമാക്കി.

കോഴിക്കോടിന്റെ വിജയശില്പികൾ

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് സ്ഥാനം വിഭാഗം ഇനം
1 മുഹമ്മദാലി ടി എ എൽ പി എസ്സ് കോണോട്ട് മൂന്ന് യു പി ടീച്ചിംഗ് എയ്ഡ്
2 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് A ഗ്രേഡ് എച്ച് എസ്സ് ക്വിസ്സ്
3 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി A ഗ്രേഡ് എച്ച് എസ്സ് ക്വിസ്സ്
4 ആരാധ്യ കെ സി കെ ജി എം എച്ച് എസ് ചിങ്ങപുരം രണ്ട് എച്ച് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
5 മൻഹാ നസ്മിൻ കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് B ഗ്രേഡ് എച്ച് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
6 മിഴാ നിഷാദ് കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി A ഗ്രേഡ് എച്ച് എസ്സ് രചനയും അവതരണവും
7 അനൗഷ്ക്ക പി ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര മൂന്ന് എച്ച് എസ്സ് രചനയും അവതരണവും
8 നവാൻ മുസ്തഫ ജിവിഎച്ച്എസ്എസ് പയ്യോളി A ഗ്രേഡ് എച്ച് എസ്സ് വെബ് പേജ് ഡിസൈനിങ്
9 ക്രിസ്റ്റ റോസ് കോളിൻസ് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് വെബ് പേജ് ഡിസൈനിങ്
10 ഹരി നന്ദ പ്രസാദ് വി സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ B ഗ്രേഡ് എച്ച് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
11 സനാ ഷെറിൻ ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര A ഗ്രേഡ് എച്ച് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
12 ഹംന മുഹമ്മദ് ഫൈസൽ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം A ഗ്രേഡ് എച്ച് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
13 ശിവന്യ കെ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര B ഗ്രേഡ് എച്ച് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
14 ഫിദ ഫാത്തിമ കെ വി യു എച്ച് എച്ച് എസ് എസ് ചാലിയം B ഗ്രേഡ് എച്ച് എസ്സ് അനിമേഷൻ
15 ആയിഷഹുദാ കെ എം ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ A ഗ്രേഡ് എച്ച് എസ്സ് അനിമേഷൻ
16 പ്രതീഷ് പി എം ഐ എം എച്ച് എസ് എസ് പേരോട് ഒന്ന് എച്ച് എസ്സ് ടീച്ചിംഗ് എയ്ഡ്
17 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ക്വിസ്സ്
18 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി C ഗ്രേഡ് എച്ച് എസ്സ് എസ്സ് ക്വിസ്സ്
19 പാർവണ എൻ പ്രമോദ് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
20 അനാമിക കെ പ്രസന്റേഷൻ എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
21 ദ്രുപത് കൃഷ്ണ എം എസ് ജെ എൻ എം ജി എച്ച് എസ് പുതുപ്പണം രണ്ട് എച്ച് എസ്സ് എസ്സ് രചനയും അവതരണവും
22 ദീപ്ത എ ആർ സിൽവർ ഹിൽസ് എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് രചനയും അവതരണവും
23 ഹരിത് സുനീഷ് സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ് C ഗ്രേഡ് എച്ച് എസ്സ് എസ്സ് വെബ് പേജ് ഡിസൈനിങ്
24 സിയാൻ എസ് കാൽവിൻ സേവിയോ എച്ച്എസ്എസ് ദേവഗിരി ഒന്ന് എച്ച് എസ്സ് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
25 ദേവനന്ദ കെ കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി C ഗ്രേഡ് എച്ച് എസ്സ് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
26 സൂര്യ എം എസ് ജി എച്ച്എസ്എസ് വടകര പുത്തൂർ C ഗ്രേഡ് എച്ച് എസ്സ് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
27 അനുദ്യോദ് പ്രേം ജിവിഎച്ച്എസ്എസ് മടപ്പള്ളി B ഗ്രേഡ് എച്ച് എസ്സ് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
28 ദേവദത്ത് ജെ ജിവിഎച്ച്എസ്എസ് മടപ്പള്ളി A ഗ്രേഡ് എച്ച് എസ്സ് എസ്സ് അനിമേഷൻ
29 ഫാത്തിമ ഇസ പി കെ ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ A ഗ്രേഡ് എച്ച് എസ്സ് എസ്സ് അനിമേഷൻ
30 ഷിനിൽ പി പി പാലോറ എച്ച്എസ്എസ് ഉള്ളിയേരി A ഗ്രേഡ് എച്ച് എസ്സ് എസ്സ് ടീച്ചിംഗ് എയ്ഡ്

എന്റെ് സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷും കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്തും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഫറോക്ക് ജി.വി.എച്ച്.എസ്.എസ്, മുക്കം എം.കെ.എച്ച്.എം.എം.ഒ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി എം.ജി.എം.എച്ച്.എസ്.എസ്, കടമേരി ആർ.എ.സി.എച്ച്.എസ്.എസ്, കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ്, മടപ്പള്ളി ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങി.