കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/E CUBE

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

E CUBE ഇംഗ്ലീഷ്

സംസ്ഥാന തലത്തിൽ നിന്നുള്ള നിർദേശപ്രകാരം ജില്ലയിലെ 17 സബ്ജില്ലകളിൽ നിന്നും 5 വീതം ആകെ 85 സ്കൂളുകളെ തെരഞ്ഞെടുത്ത് E Cube English പ്രവർത്തനങ്ങൾ ആരംഭിച്ചു . Govt. Aided വിഭാഗങ്ങളിൽവരുന്ന, ഹൈടെക് പൈലറ്റ് പദ്ധതിയിൽ പെട്ട എല്ലാ സ്കൂളുകളും എൽ പി , യു പി സ്കൂളുകളയും പദ്ധതിയിൽ ഉൾപ്പെടുത്തി . ചാർജുള്ള അധ്യാപകർക്ക് ഇ ക്യൂബ് ഇൻസ്റ്റലേഷനും ഉള്ളടക്ക പരിചയവും ഓൺലൈനായി നൽകി. തുടർന്ന് അവർ സ്കളിലെ മറ്റ് അദ്ധ്യാപകർക്കും നൽകി. ചാർജുള്ള അധ്യാപകൻ കൈകാര്യം ചെയ്യുന്ന ഒന്നോ രണ്ടോ ക്ലാസിൽ മാത്രം നടപ്പിലാക്കാൻ തിർദ്ദേശിച്ചതിന്റെ അടിസ്ഥനത്തിൽ അവർ തെരഞ്ഞെടുത്ത ക്ലാസുകളിൽ പ്രവർത്തനം ആരംഭിച്ചു. സബ് ജില്ല ചുമതലയുള്ള MT മാരുടെ നേതൃത്വത്തിൽ Ubuntu 22.04 ൽ ഇൻസ്റ്റലേഷൻ നടത്തി. സ്‌കൂളിലെ എല്ലാ ലാപുകളിലും ഇൻസ്റ്റലേഷൻ നടത്താൻ നിർദ്ദേശിച്ചു. അദ്ധ്യാപകരെ ഉൾപ്പെടുത്തി Sub Dt Level വാട്‌സ്‌ രൂപീകരിച്ച് തുടർ പ്രവർത്തനങ്ങളിൽ സഹായം നൽകി. തുടർന്ന് മറ്റ് ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ഇ ക്യൂബ് സ്പെഷ്യൽ ഡ്രൈവ് നടത്താനും പ്രവർത്തനങ്ങളുടെ ഫോട്ടോ വിഡിയോ എന്നിവ ഗ്രൂപ്പിലൂടെ പങ്കുവെക്കാനും തീരുമാനിച്ചു. ഓരോ സ്‌കൂളിൽ നിന്നും 10 കുട്ടികളിലും 2 അദ്ധ്യാപകരിലും പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചു സർവെ നടത്തി. ഈ ക്യൂബ് പ്രവർത്തനങ്ങൾ 95% ത്തിന് മുകളിൽ കുട്ടികളുടെയും ഇംഗ്ലിഷ് പഠനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞു. അടുത്ത വർഷം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും E Cube English പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. മാസ്റ്റർ ട്രെയിനർ പ്രജീഷിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതി നടത്തിപ്പ് ആസൂത്രണം ചെയ്യുന്നത്.

E CUBE ഹിന്ദി