ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


15051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15051
യൂണിറ്റ് നമ്പർlk/2018/15051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെസ്ന കെ ജോസ്
അവസാനം തിരുത്തിയത്
09-03-2026Assumption


അംഗങ്ങൾ

പ്രവർത്തനങ്ങൾ .

മാർച്ച് .3 ലിറ്റിൽ കൈറ്റ് അവാർഡ് .അസംപ്ഷൻ ഹൈസ്കൂളിന്  ജില്ലയിൽ മൂന്നാം സ്ഥാനം.

2025 -26 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .ബീനാച്ചി ഹൈസ്കൂൾ മീനങ്ങാടി ഹൈസ്കൂൾ തുടങ്ങിയ സ്കുളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ ,,ലാബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാബ് ഇതര പ്രവർത്തനങ്ങൾ ,സബ്ജില്ല, ജില്ലാ സംസ്ഥാന മേളകളിലെ മികവ് ,ജില്ലാ ക്യാമ്പുകളിലെ പങ്കാളിത്തം,ഐടി അധിഷ്ഠിത സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. അവാർഡിനർഹരായ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിന്  മാനേജ്മെൻറ് പിടിഎയും അഭിനന്ദിച്ചു

സർവ്വം Ai മയം രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .

ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

മാർച്ച് രണ്ടാം തീയതി അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സർവ്വം Ai മയം പരിപാടി സംഘടിപ്പിച്ചു.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ "നിർമ്മിത ബുദ്ധി " മേഖലയിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.ഈ കാലഘട്ടത്തിൽ എ.ഐ അഥവാ '' നിർമിത ബുദ്ധിയുടെ " ശരിയായ ഉപയോഗവും ഇതേ മേഖലയിലുള്ള പ്രശ്നങ്ങളും ചതികളും രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ്  ഈ പരിപാടിയുടെ ലക്ഷ്യമാണ്.സ്കൂളുകളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ തന്നെയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനതലത്തിൽ ഈ ക്ലാസുകൾക്കായി പ്രത്യേക മോഡ്യൂൾ നേരത്തെ തയ്യാറാക്കിയിരുന്നു.രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നൽകിയിരുന്നു.ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ച രക്ഷിതാക്കൾ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ വി.എം ജോയ് സ്വാഗതവും ശ്രീമതി ജെസ്‌ന ജോസ് നന്ദിയും അറിയിച്ചു.രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.രക്ഷിതാക്കൾ ഫോൺ കൊണ്ടുവന്നതിനാൽ ക്ലാസ്സിൽ നിന്ന് തന്നെ പരിശീലിക്കുന്നതിന് അവസരം ഒരുക്കി.

സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ചഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് അലൻ ഫിലിപ്പ്,പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അലൈകൃഷ്ണ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും.

സെപ്റ്റമ്പർ 18.പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ് 2025 -28 വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്ക് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കെ എം ആണ് നേതൃത്വം നൽകിയത് .ക്ലാസുകൾ രാവിലെ 9 30ന് ആരംഭിച്ച .ക്ലാസ് മൂന്നു മണിയോടെ പൂർത്തിയാക്കി.വിദ്യാർത്ഥികൾക്ക് 9 30 മുതൽ 3 മണി വരെയായിരുന്നു ക്ലാസ് .തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് മൂന്നു മണി മുതൽ നാലുമണിവരെ നീണ്ടുനിന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്ന ജോസ് നന്ദിയും അറിയിച്ചു.വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്ലാസ് തുടക്കം. സ്ക്രാച്ച് ഗെയിമുകളുടെ രസകരമായ അവതരണത്തിലൂടെ വിദ്യാർഥികൾക്ക് ഒരു നവ്യനുഭൂതിയാണ് ലഭിച്ചത്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് മൂന്നു മണി മുതൽ നാലുമണി വരെയായിരുന്നു .ലിറ്റിൽസ് പ്രവർത്തനങ്ങളെക്കുറിച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം.

ജൂൺ 25. ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ.

അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.രാവിലെ 9 30 ന് പരീക്ഷ പ്രവേശന ആരംഭിച്ചു.ഈ വർഷം പ്രവേശനത്തിനായി യൂണിറ്റ് ലേക്കുള്ള140 ഓളം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു.ആകെ 40 വിദ്യാർഥികളെയാണ് എൻട്രൻസ് പരീക്ഷയിലൂടെ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലേക്കുള്ള അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.പരീക്ഷ ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകിയാണ്  പങ്കെടുപ്പിക്കുന്നത്.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനായി പ്രത്യേക പാസ്സ്‌വേർഡ് സെറ്റ് ചെയ്താണ് പരീക്ഷ സോഫ്റ്റ്‌വെയർ രാവിലെ തുറക്കുന്നത്.കൈറ്റ് പനമരത്ത് നിന്നുള്ള ഇൻസ്പെക്ഷൻ ടീം പരീക്ഷക്കിടയിൽ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.നേരത്തെ പരീക്ഷയുടെ മാതൃക മനസ്സിലാക്കുന്നതിനായി മോഡൽ പരീക്ഷ സംഘടിപ്പിച്ചിരുന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയുടെ മാതൃകയിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്താണ്പരീക്ഷ സംഘടിപ്പിച്ചത്.പരീക്ഷക്കുശേഷം ലിറ്റിൽ കൈറ്റ്സ് എക്സാം സൈറ്റിൽ എക്സ്പോർട്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു .

2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് എട്ടാം ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളുടെ അപേക്ഷ.

2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഭാഗമായി എട്ടാം ക്ലാസുകളിൽ നിന്നുംവിദ്യാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പേരുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷ തന്നവർക്കുള്ള ഓൺലൈൻ പരീക്ഷ ജൂൺ മാസം 25ന് ഐടി ലാബിൽ വച്ച് നടക്കും.