ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ) (→‎സബ്ജില്ല ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആനന്ദിക വി എസ്
ഡെപ്യൂട്ടി ലീഡർഅപർണ എ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ് ഉമ്മൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സചിത്ര
അവസാനം തിരുത്തിയത്
20-12-2024Aneeshoomman

|2023 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023 - 26
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിൻറെ പേര് ക്ലാസ് ഫോട്ടോ
1 8925 ശ്രീലക്ഷ്മി എസ്. ജെ 8
2 8932 ശ്രേയ പ്രകാശ് 8
3 8942 ANU SREE B S 8
4 8948 ആയില്യ. ബി. എം 8
5 8952 നയന ഷിബു. എസ് 8
6 8953 പവിത്ര.എം 8
7 8960 അപർണ്ണ. എ. എം 8
8 8973 അന്ന. ആർ 8
9 8977 ലക്ഷ്മി. എസ്. എസ് 8
10 8979 റിനി എസ് വിനോദ് 8
11 9002 ആദ്യ അഖിലേഷ് വി. എ 8
12 9016 ജ് ഞാനഭാഗൃ ജബശീല 8
13 9028 കൃഷ്ണപ്രിയ. ഡി 8
14 9098 ആനന്ദിക വി. എസ് 8
15 9121 നിഷിര. എസ്. രാജീവ് 8
16 9148 റൂസ.എസ്.ഷിനു 8
17 9213 അനാമിക എസ് 8
18 9249 ലിബിന എസ് 8
19 9276 അലൈന ജാനി 8
20 9443 വേധ എ എസ് 8
21 9460 ശ്രീദേവി.എസ് 8
22 9466 ശിവ രഞ്ജിനി പി. കെ 8
23 9470 നസീഹ ആർ എച്ച് 8

പ്രിലിമിനറി ക്യാമ്പ്

2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.കൈറ്റ് തിരുവനന്തപുരം നോർത്ത് സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം വഹിച്ചത്. കൈറ്റ് മാസ്റ്റർ മിസ്റ്റേഴ്‌സ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സാറിന് ആവശ്യമായ പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രസകരമായ കളികളിലൂടെയും വിജ്ഞാനം പകരുന്ന പ്രവർത്തനങ്ങളിലൂടെയും ആയിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് ഇവ പരിചയപ്പെടാൻ ക്യാമ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ച് പ്രാഥമികമായി അറിയാൻ സഹായകമായ ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ സമാപിച്ചു.

എ. ഐ പരിശീലനം

ലിറ്റിൽ കൈറ്റ്സ് എ. ഐ പരിശീലനം പൂർത്തിയായി. സാങ്കേതിക ലോകത്തെ നവീന സങ്കേതമായ നിർമ്മിത ബുദ്ധിയുടെ പരിശീലനം പുതിയ ടെക്നോളജിയെ പരിചയപ്പെടാൻ പ്രചോദനം നൽകുന്നതായിരുന്നു. നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനമായുള്ള മെഷീൻ ലേണിങ്ങും അതിൻറെ പ്രായോഗിക ഉപയോഗവും ആണ് പരിചയപ്പെടുത്തിയത്. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണത്തിന്റെ ഭാഗമായി ഒരു ലഘു എ. ഐ. ആപ്പും കുട്ടികൾ നിർമ്മിച്ചു.

സ്കൂൾ ക്യാമ്പ്

2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 6/09/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഉഷ എസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ആർ. പി ആയി എത്തിയത് കൺകോഡിയ സ്കൂളിലെ ലീനാ ലൗലി ടീച്ചർ ആയിരുന്നു. സഹ ആർ പി യായി സ്കൂൾ കൈറ്റ് മിസ്ട്രസ് ശാന്തി കൃഷ്ണ ടീച്ചർ മികച്ച പിന്തുണ നൽകി. ഓണം തീമായി എടുത്തുകൊണ്ടാണ് ഈ പ്രാവശ്യത്തെ സ്കൂൾ ക്യാമ്പ് നടന്നത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയെ അടിസ്ഥാനമാക്കി നടന്ന ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. 23 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിരുന്നു. കൈറ്റ് മിസ്ട്രസ് സചിത്ര ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.

റോബോട്ടിക്സ് ക്ലാസുകൾ ആരംഭിച്ചു

ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള ആകർഷകമായ റോബോട്ടിക് ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഏഴു ക്ലാസുകളാണ് ഒമ്പതാം ക്ലാസിന് ഉള്ളത്. ഓഡിനോ യൂ നോ എന്ന മൈക്രോ കൺട്രോളർ ബോർഡും ഇൻഫ്രാറെഡ് സെൻസർ, എൽ. ഡി. ആർ. സെൻസർ, ബസർ, ചെറിയ മോട്ടോർ, ജമ്പർ വയർ, ബ്രഡ് ബോർഡ് ഇവ ഉൾപ്പെടുന്ന ഒരു കിറ്റാണ് റോബോട്ടിക്സ് പഠനത്തിനായി ഉപയോഗിക്കുന്നത്.

സബ്ജില്ല ക്യാമ്പ്

സ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തുന്ന സബ്ജില്ല ക്യാമ്പ് നടന്നു നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. മൂന്ന് പേർ ആനിമേഷൻ വിഭാഗത്തിലും മൂന്നുപേർ പ്രോഗ്രാമിംഗ് വിഭാഗത്തിലും ആണ് പങ്കെടുത്തത്